"ഒരു വിലയും ഇല്ല, ബാത്ത്റൂം വാതിലിന് പിടിയാക്കി": ഫിലിംഫെയര്‍ അവാര്‍ഡിനെക്കുറിച്ച് നസിറുദ്ദീൻ ഷാ

പാർ, സ്പർശ്, ഇഖ്ബാൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നസീറുദ്ദീൻ ഷാ മൂന്ന് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. ആക്രോശ്, ചക്ര, മസൂം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ഫിലിംഫെയർ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

Naseeruddin Shah says he uses Filmfare awards as door handles for washroom vvk

മുംബൈ: തന്‍റെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച നടനാണ് നസിറുദ്ദീൻ ഷാ. എന്നാല്‍ പുതിയൊരു അഭിമുഖത്തില്‍ താന്‍ അവാർഡുകൾ ഗൗരവമായി എടുക്കുന്നില്ലെന്നും. തന്റെ ഫിലിംഫെയർ അവാർഡുകൾ ബാത്ത്റൂം വാതിലിന്‍റെ പിടിയായി ഉപയോഗിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. 

പാർ, സ്പർശ്, ഇഖ്ബാൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നസീറുദ്ദീൻ ഷാ മൂന്ന് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. ആക്രോശ്, ചക്ര, മസൂം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ഫിലിംഫെയർ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. താൻ  അവാർഡുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും അവ സിനിമ രംഗത്തെ ലോബിയിംഗിന്‍റെ ഫലമാണെന്നും നസിറുദ്ദീൻ ഷാ തുറന്നടിച്ചു.

ദി ലാലൻടോപ്പിന് നൽകിയ ഒരു പുതിയ അഭിമുഖത്തിൽ. അവാർഡുകളെക്കുറിച്ചുള്ള  നസീറുദ്ദീൻ ഷായുടെ  കാഴ്ചപ്പാടുകളെക്കുറിച്ചും അവാർഡുകൾ നടന്‍ ബാത്ത്റൂം വാതിലിന്‍റെ പിടിയായി ഉപയോഗിക്കുന്നുവെന്ന അഭ്യൂഹങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നും നസിറുദ്ദീൻ ഷായോട് ചോദിച്ചു. 
 
നടന്‍റെ ഉത്തരം ഇങ്ങനെയായിരുന്നു. "ഒരു വേഷം അവതരിപ്പിക്കാൻ ജീവിതവും പ്രയത്നവും വിനിയോഗിക്കുന്ന ഏതൊരു നടനും നല്ല നടനാണ്. അതില്‍ നിന്നും നിങ്ങൾ ഒരാളെ തിരഞ്ഞെടുത്ത് 'ഈ വർഷത്തെ മികച്ച നടൻ' എന്ന് പറഞ്ഞാൽ, അതെങ്ങനെ? ന്യായമോ? ആ അവാർഡുകളെക്കുറിച്ച് എനിക്ക് അഭിമാനമില്ല. 

എനിക്ക് ലഭിച്ച അവസാന രണ്ട് അവാർഡുകൾ വാങ്ങാൻ പോലും ഞാൻ പോയില്ല. ഞാൻ ഒരു ഫാം ഹൗസ് പണിതപ്പോൾ ഈ അവാർഡുകൾ അവിടെ വയ്ക്കാൻ തീരുമാനിച്ചു. വാഷ് റൂമിൽ പോകുന്നയാൾക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. ഫിലിംഫെയർ അവാർഡുകൾ കൊണ്ടാണ് ബാത്ത്റൂം വാതില്‍ ഹാൻഡിലുകൾ നിർമ്മിച്ചിരിക്കുന്നത്."

അവാർഡുകൾ ലോബിയിംഗിന്‍റെ ഭാഗമാണെന്നും  നസിറുദ്ദീൻ ഷാ പറഞ്ഞു. “ഈ അവാര്‍ഡുകള്‍ ഞാൻ ഒരു മൂല്യവും കാണുന്നില്ല. ആദ്യകാലത്ത് ഇത് കിട്ടിയപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, പിന്നീട് എനിക്ക് ചുറ്റും കുറേ അവാര്‍ഡുകള്‍ കുന്നുകൂടാന്‍ തുടങ്ങി. ഈ അവാർഡുകൾ ലോബിയിംഗിന്റെ ഫലമാണെന്ന് താമസിയാതെ ഞാൻ മനസ്സിലാക്കി. ഒരാൾക്ക് ഈ അവാർഡുകൾ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല. 

അങ്ങനെ ഞാൻ അവ വാങ്ങാന്‍ പോകാതായി. അതിനു ശേഷം എനിക്ക് പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോൾ. എന്നും എന്‍റെ ജോലിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്ന എന്‍റെ മരിച്ചുപോയ പിതാവിനെ ഓര്‍മ്മിച്ചു. ഒരു ഗുണവും ഇല്ലാത്ത ഈ ജോലി ചെയ്ത് നീ ഒരു മണ്ടനായി പോകും എന്നാണ് അദ്ദേഹം പറയാറ്. അത് ഓര്‍മ്മിച്ച് രാഷ്ട്രപതിഭവനില്‍ ആ അവാര്‍ഡ് വാങ്ങാന്‍ പോയി. അവിടെ തല ഉയര്‍ത്തി നിന്ന് ഇതെല്ലാം കാണുന്നുണ്ടോ എന്ന് അച്ഛനോട് ചോദിച്ചു. അദ്ദേഹത്തിന് സന്തോഷമായിട്ടുണ്ടാകും. ആ അവാർഡുകൾ ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ മറ്റ് കോംപറ്റീഷന്‍ അവാര്‍ഡുകള്‍ ഞാന്‍ വാങ്ങില്ല - നസിറുദ്ദീൻ ഷാ ഉറപ്പിച്ച് പറയുന്നു. 

വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു; ഓര്‍മ്മകളുമായി ഉല്ലാസ് പന്തളം

ടോപ്പ് 5 ല്‍ എത്തുന്നവര്‍ ഇവരായിരിക്കും: പുറത്തിറങ്ങിയ അനു ജോസഫ് പറയുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios