വയസ് പതിനേഴ്, ആയിരക്കണക്കിന് പേരുടെ പ്രിയ താരം; 'മിഴി രണ്ടിലും' ലക്ഷ്മി പറയുന്നു
എന്റെ മലയാളം കുറച്ചു ബുദ്ധിമുട്ടാണ് എന്ന് പറയുന്ന മേഘ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് മിഴി രണ്ടിലും. പുതുമുഖ താരങ്ങൾ നിരവധി എത്തുന്ന പരമ്പരയിൽ നായകൻ സൽമാനുൾ ആണ്. മികച്ച പ്രേക്ഷക പ്രീതി ലഭിച്ച് മുന്നോട്ട് പോകുന്ന പരമ്പര കൂടിയാണിത്. സൽമാനുളിന് നായിക ആയി എത്തുന്നത് മേഘ മഹേഷ് ആണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ മേഘ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. മിഴി രണ്ടിലും പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനി ആയ മേഘ പഠനവും അഭിനയവും ഒരു പോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടി കൂടിയാണ്.
മേഘയുടെ അനുജനും അഭിനയമേഖലയിൽ സജീവമാണ്. മിഴി രണ്ടിലും പരമ്പരയിൽ നന്ദൂട്ടനായി എത്തുന്നത് മേഘയുടെ അനുജൻ ആണ്. ഇപ്പോഴിതാ, സീരിയൽ ടുഡേയിൽ അതിഥിയായി എത്തുകയാണ് ഇരുവരും. അഭിനയ മോഹത്തെക്കപറിച്ചും ഇത്ര ചെറിയ പ്രായത്തിൽ നായികയാകാൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം പറയുകയാണ് മേഘ. ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി സമ്പാദിക്കാൻ കഴിഞ്ഞതിൻറെ സന്തോഷം താരത്തിനുണ്ട്. കൂടാതെ പ്രശസ്തിയും ആളുകളുടെ സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞതായി താരം പറയുന്നു.
നെഗറ്റീവ് കമൻറുകളെ ഒഴിവാക്കുകയെന്ന അമ്മയുടെ ഉപദേശമാണ് മേഘ മുന്നോട്ട് കൊണ്ടുപോകുന്നത്. സെറ്റിൽ പല ഈഗോ പ്രശ്നങ്ങളും ഉണ്ടായപ്പോഴും അതെല്ലാം തരണം ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന് മേഘ പറയുന്നു. നായകനാകാനുള്ള ആഗ്രഹത്തിലാണ് മേഘയുടെ അനിയൻ. ഇരുവരും ഇത് വരെ മൂന്ന് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ബജറ്റ് 65കോടി ? ബോക്സ് ഓഫീസിൽ 'വാലിബന്' സംഭവിക്കുന്നത് എന്ത് ? കണക്കുകൾ ഇങ്ങനെ
ഇട്ടിമാണി എന്ന സിനിമയിൽ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്. മേഘയും ബാലതാരമായാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്. എന്റെ മലയാളം കുറച്ചു ബുദ്ധിമുട്ടാണ് എന്ന് പറയുന്ന മേഘ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..