നിലയെപ്പോലെ നിറ്റാരയും; 2021ലെ ഫോട്ടോ റീക്രിയേറ്റ് ചെയ്ത് പേളി മാണി
ഇപ്പോൾ പ്രധാനമായും യുട്യൂബിൽ ആണ് പേളി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സകലകലാ വല്ലഭയാണ് പേളി മാണി എന്നാണ് ആരാധകർ പറയുന്നത്. പോസിറ്റിവിറ്റിയുടെ ഒരു കൂമ്പാരം ആണ് അവരുടെ ഓരോ വീഡിയോസും. നാളുകൾ ഏറെ ആയി സ്ക്രീനിൽ നിറയുന്ന മുഖം. ഹേറ്റേഴ്സിനെ കൊണ്ട് പോലും കയ്യടിപ്പിക്കുന്ന പ്രകൃതം ആണ് പേളിക്ക്. ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. മൂത്ത മകൾ നിലക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും.
മൂത്തമകളായ നില ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകൾ നിറ്റാരയുടെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കിടുന്നതിൽ യാതൊരു പിശുക്കും പേളി കാണിക്കാറില്ല. ഇപ്പോഴിതാ പതിവ് പോലെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. എന്നാൽ ഇതിൽ ഒരു പ്രത്യേകതയുണ്ടെന്ന് പേളി പറയുന്നു.
ബാംഗ്ലൂരിനോട് ബൈ പറഞ്ഞ് ഗേൾസ് ട്രിപ്പ്; സന്തോഷം പങ്കിട്ട് ഷഫ്നയും ഗ്യാങ്ങും
നിലയുടെ ഒപ്പമുള്ളത് പോലെ നിറ്റാരക്കൊപ്പവും അതെ രീതിയിൽ ചിത്രങ്ങൾ പകർത്തുകയാണ് ലക്ഷ്യം. നിലുവിനൊപ്പം 2021 ൽ എടുത്ത ചിത്രവും അവസാനമായി ചേർത്താണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. 'ശിശു ദിനാശംസകൾ, ഞങ്ങൾ ഒരു ഫോട്ടോഷൂട്ട് റീക്രിയേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. 2021ൽ നിലക്കൊപ്പമുള്ളതാണ് അവസാന ചിത്രം. ഇപ്പോൾ ആ ഗ്യാങ്ങിലേക്ക് നിറ്റാരയും ചേർന്നു'. പഴയ അതെ ഫോട്ടോഗ്രാഫർ എന്ന് മെൻഷൻ ചെയ്ത് ജിക്സൻ ഫോട്ടോ ഗ്രാഫിയെയും പോസ്റ്റിനോപ്പം പേളി ചേർത്തിട്ടുണ്ട്.
കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ. ഇപ്പോൾ പ്രധാനമായും യുട്യൂബിൽ ആണ് പേളി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം അവിടെയാണ് തനിക്ക് തന്നെത്തന്നെ പ്രകടിപ്പിക്കാൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് തോന്നുന്നു എന്നൊരിക്കൽ താരം പറഞ്ഞരുന്നു. വരുമാനം യുട്യൂബ്ൽ വളരെ കൃത്യം ആയതാണ് അതിനുപിന്നലെ കാരണമായി പേളി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം