Santhwanam review : അഡാറ് കലിപ്പില്‍ 'ശിവേട്ടന്‍', 'സാന്ത്വനം' റിവ്യു

മലയാളത്തിലെ ഹിറ്റ് ടെലിവിഷൻ സീരിയലായ 'സാന്ത്വന'ത്തിന്റെ റിവ്യു (Santhwanam review).

Malayalam hit television serial Santhwanam review

മലയാളികളെ സ്‌ക്രീനിലേക്ക് വലിച്ചടുപ്പിക്കുന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam). കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര വിജയിച്ചത്.  'ശിവാഞ്‍ജലി' (Sivanjali) ജോഡിയുടെ ഫാന്‍ പവര്‍ സേഷ്യല്‍മീഡിയ ഒന്നാകെ തരംഗവുമാണ്. ആരാധകര്‍ സ്വീകരിച്ചതോടെ പരമ്പര റേറ്റിംഗില്‍ മുന്നിലാണ്. മിക്കപ്പോഴും നോണ്‍ ലീനിയറായി മുന്നോട്ട് പോകുന്ന പരമ്പരയാണ് 'സാന്ത്വനം'. സക്രീനില്‍ പ്രണയമാണല്ലോ, എന്ന് കരുതുമ്പോഴേക്കും അത് കലുഷിതമായ മുഹൂര്‍ത്തത്തിന് വഴി മാറും. അതുപോലെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും (Santhwanam review).

'അഞ്‍ജലിയെ' കാണാതായ പ്രശ്‌നത്തിലൂടെ മുന്നോട്ട് പോകുന്നതിലൂടെ, 'കണ്ണനെ' 'ഭദ്രന്റെ' മക്കള്‍ അക്രമിച്ച പ്രശ്‌നം, കുടുംബ അമ്പലത്തിലെ പ്രശ്‌നം തുടങ്ങി എല്ലാം വഴിയെ വന്നിരിക്കുകയാണ്. 'കണ്ണന്റെ' പ്രശ്‌നം നടക്കുമ്പോള്‍, 'ശിവന്‍' സ്ഥലത്തില്ലായിരുന്നു. എന്നാല്‍ അത് അറിഞ്ഞ് 'ഭദ്രനോ'ടുള്ള പ്രശ്‌നം കൊഴുപ്പിക്കാനുള്ള പുറപ്പാടിലാണ് 'ശിവന്‍'. കൂടെതന്നെ 'ബാലനേ'യും 'ദേവി'യേയും അമ്പലത്തിലെ പൂജ ചെയ്യാന്‍ 'ഭദ്രന്‍' അനുവദിക്കാത്തതും പ്രശ്‌നമായിട്ടുണ്ട്. ആ പ്രശ്‌നമറിയുന്ന 'ശിവന്‍' കലിപ്പിലാകുന്നതാണ് പുതിയ എപ്പിസോഡിലുള്ളത്.

അമ്മയുടെ ആഗ്രഹപ്രകാരമാണ് 'ബാലനും' കുടുംബവുമെല്ലാം ക്ഷേത്രത്തിലേക്ക് പൂജയ്ക്കായി പോകുന്നത്. എന്നാല്‍ ആ പൂജ 'ഭദ്രന്‍' മുടക്കുകയായിരുന്നു. അത് അറിഞ്ഞ 'ശിവന്‍' ആകെ കലിപ്പിലാണുള്ളത്. 'ഭദ്രനേ'യും മക്കളേയും അടിമുടി നശിപ്പിക്കുമെന്നാണ് 'ശിവന്‍' പറയുന്നത്. വഴക്കും ബഹളവും ഒന്നും വേണ്ടായെന്നും, നമുക്ക് സമാധാനപരമായി ജീവിക്കാം എന്നുമെല്ലാം പറഞ്ഞ് സാന്ത്വനിപ്പിക്കാന്‍ 'അഞ്‍ജലി' ശ്രമിക്കുന്നെങ്കിലും, 'ശിവന്‍' അടങ്ങുന്നില്ല. കാലങ്ങള്‍ക്കുശേഷവും നുണയുള്ള പഴംങ്കഥകള്‍ പറഞ്ഞ്, കുടുംബത്തില്‍നിന്നും നമ്മളെ അകറ്റുന്നവരെ വെറുതെ വിടില്ലെന്നാണ് 'ശിവന്‍' 'അഞ്‍ജലി'യോട് മറുപടിയായി പറയുന്നത്.

തന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍, അവരോടുള്ള കണക്ക് തീര്‍ക്കുമെന്നാണ് 'ശിവന്‍' പറയുന്നത്. പറച്ചില്‍ മാത്രമല്ല. കയ്യിലൊരു കത്തിയുമായി 'ശിവന്‍' പുറത്തേയ്‍ക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ട്. എന്റെ സഹോദരങ്ങളെ തൊട്ടിട്ട്, ആരും ഈ നാട്ടില്‍ സമാധാനത്തോടെ നടക്കണ്ട എന്നുംപറഞ്ഞ് പുറത്തേക്കിറങ്ങുന്ന 'ശിവനെ' 'അഞ്‍ജുവും' 'കണ്ണനും' തടയാന്‍ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. രണ്ടുംകല്‍പിച്ച് 'ശിവന്‍' മുന്നോട്ട് പോകുമ്പോള്‍ എന്താകും പരമ്പരയുടെ മുന്നോട്ടുള്ള പോക്കെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ 'ബാലേട്ട'ന്റെ വാക്കിന്റെ മുന്നില്‍ 'ശിവന്‍' തരിച്ച് നിന്നുപോകുന്നുണ്ട്.

സ്‍നേഹത്തോടെ ജീവിതം നയിച്ച് മുന്നോട്ടുപോകുന്ന പരമ്പരയിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ചിലരില്‍ നിന്നും നേരിടുന്ന വേദനകളും, അത് മാറ്റാനായി കുടുംബാംഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളും, അതിനിടയിലും മറന്നുപോകാതെ കൊണ്ടുവരുന്ന ചെറിയ ചെറിയ മനോഹര നിമിങ്ങളുമാണ് പരമ്പരയെ മനോഹരമാക്കുന്നത്. 'ബാലന്‍', 'ദേവി' എന്നിവരുടെ സഹനത്തെയും, 'ശിവന്‍', 'അഞ്‌ജലി' എന്നിവരുടെ പ്രണയത്തേയും 'ഹരി', 'അപര്‍ണ്ണ' എന്നിവരുടെ സാധാരണ ജീവിതത്തെയുമാണ് പരമ്പരയില്‍ പ്രധാനമായും വരച്ചിടുന്നത്. ഇവര്‍ക്കെല്ലാം തുല്യമായ പ്രാധാന്യമാണ് പരമ്പരയിലുള്ളതും.

Latest Videos
Follow Us:
Download App:
  • android
  • ios