പിഷാരടി ആങ്കറായ കല്ല്യാണ വീഡിയോ റോസ്റ്റ് ചെയ്‍ത് ദേവി ചന്ദനയും കിഷോറും
വിവാഹവീഡിയോയിലെ തങ്ങളെ സ്വയം ട്രോളിയും, അന്നത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയുമാണ് ദേവി ചന്ദനയും കിഷോറും. തങ്ങള്‍ക്ക് എത്രമാത്രം വിത്യാസം വന്നെന്ന് ഇരുവരും ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ വിവാഹ വസ്‍ത്രത്തിലെത്തിയാണ്.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിന്നു. നല്ലൊരു നര്‍ത്തകി കൂടിയായ ദേവി ചന്ദനയുടെ ഭര്‍ത്താവ് ഗായകനായ കിഷോര്‍ വര്‍മയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു കിഷോറിന്റെയും ദേവിയുടെയും വിവാഹം. തന്റെ യൂട്യൂബ് ചനാലായ 'ദേവി ചന്ദന' എന്നതിലൂടെ കഴിഞ്ഞദിവസം താരം പങ്കുവച്ച റോസ്റ്റിംഗ് വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.
തങ്ങളുടെ വിവാഹവീഡിയോയാണ് താരം യൂട്യൂബിലൂടെ പങ്കുവച്ചത്. പണ്ടത്തെ കാലത്തെ വിവാഹവീഡിയോയിലെ തങ്ങളെ സ്വയം ട്രോളിയും, അന്നത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തുമെല്ലാമാണ് ഇരുവരും വീഡിയോയിലെത്തുന്നത്. എത്രമാത്രം വ്യത്യാസം വന്നെന്ന് ഇരുവരും ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ വിവാഹ വസ്‍ത്രത്തിലെത്തിയാണ്. അന്നത്തെ ഷര്‍ട്ട് ഇപ്പോഴേക്ക് ലൂസ് ആയെന്നാണ് കിഷോര്‍. അന്നത്തെ പ്രണയം ഇപ്പോഴും ഹൃദയത്തിലുണ്ടെന്ന് മനസ്സിലായെന്നാണ്, രണ്ടാളും ഒന്നിച്ചിരുന്ന് ചിരിയും തമാശയുമായി കല്ല്യാണവീഡിയോ റോസ്റ്റ് ചെയ്യുന്നതിന് ആരാധകര്‍ കമന്റായി പറയുന്നത്.
നെയ്യില്‍ പൊരിച്ച ഷര്‍ട്ടായിരുന്നു അന്ന് ഇട്ടിരുന്നതെന്ന് കിഷോറിന്റെ ഷര്‍ട്ടിനെക്കുറിച്ച് പറഞ്ഞ ദേവി ചന്ദന, താന്‍ ഉടുത്തിരുന്നത് നാഗര്‍കോവില്‍ പട്ടുസാരിയാണെന്നാണ് താരം പറയുന്നത്. കൂടാതെ താലികെട്ടുന്ന രംഗം വീഡിയോയില്‍ കണ്ടപ്പോള്‍, അന്ന് മുറുക്കിയാണ് കെട്ടിയത്, ഇപ്പോഴും കുഴപ്പമൊന്നുമില്ലാതെ കഴുത്തില്‍ തന്നെയുണ്ടെന്നും ദേവി പറയുന്നുണ്ട്.
ഇതൊന്നും കൂടാതെ ഇരുവരുടേയും കല്ല്യാണ റിസ്പ്ഷന്‍ വീഡിയോയില്‍ രമേഷ് പിഷാരടിയും ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. എന്നാല്‍ രമേഷ് പിഷാരടി കല്ല്യാണത്തിനെത്തിയത് ഗസ്റ്റായല്ല. ഇരുവരുടേയും വിവാഹവീഡിയോയുടെ ആങ്കര്‍ പിഷാരടിയായിരുന്നെന്നാണ്, പിന്നില്‍നിന്നും ഗോഷ്‍ടി കാണിക്കുന്ന ആളെ അറിയാമോ എന്ന് ചോദിച്ചുകൊണ്ട് കിഷോര്‍ പറയുന്നത്. കൂടാതെ ജയസൂര്യ, വിജി തമ്പി, കൃഷ്‍ണപ്രഭ, സുധീഷ്, സംവിധാകൻ ഫാസിൽ, സുബി, ടിനി ടോം, പ്രസാദ് ഗിന്നസ്, നാദിര്‍ഷാ, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളേയും വീഡിയോയില്‍ കാണാം.
വീഡിയോ കാണാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona