വ്യാജബാങ്ക് ഗ്യാരന്‍റി കേസ്, അനില്‍ അംബാനിക്ക് തിരിച്ചടി; ക്രിമിനൽ നടപടി നേരിടേണ്ടി വന്നേക്കും

വ്യാജ ബാങ്ക് ഗ്യാരന്‍റി സമര്‍പ്പിച്ചതിന് കമ്പനിക്കും സ്ഥാപനത്തിനും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനാണ് നോട്ടീസ്.

Anil Ambanis Reliance Power in trouble as renewable energy agency initiates criminal action over fake bid

നില്‍ അംബാനിയുടെ റിലയന്‍സ് പവറിനും അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍ യു ബെസ്സിനുമെതിരെ നടപടിയുമായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വ്യാജ ബാങ്ക് ഗ്യാരന്‍റി സമര്‍പ്പിച്ചതിന് ഈ കമ്പനികള്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വ്യാജ ബാങ്ക് ഗ്യാരന്‍റി സമര്‍പ്പിച്ചതിന് കമ്പനിക്കും സ്ഥാപനത്തിനും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനാണ് നോട്ടീസ്. റിലയന്‍സ് പവറിനും റിലയന്‍സ് എന്‍ യു ബെസ്സിനുമെതിരെ  വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് തങ്ങളുടെ ടെണ്ടറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാജ്യത്തെ മുന്‍നിര പുനരുപയോഗ ഊര്‍ജ ഏജന്‍സിയായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ കഴിഞ്ഞയാഴ്ചയാണ് വിലക്കിയത്. വിദേശ ബാങ്ക് ഗ്യാരന്‍റി രൂപത്തിലുള്ള വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്നതാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരായ ആരോപണം.  ഫസ്റ്റ് റാന്‍ഡ് ബാങ്കിന്‍റെ മനില (ഫിലിപ്പീന്‍സ്) ബ്രാഞ്ച് നല്‍കിയ ബാങ്ക് ഗാരന്‍റി  ആണ് റിലയന്‍സ് നല്‍കിയിരുന്നത്. വിശദമായി അന്വേഷിച്ചപ്പോള്‍, ഫിലിപ്പീന്‍സില്‍ ബാങ്കിന്‍റെ അത്തരമൊരു ശാഖ ഇല്ലെന്ന്  ബാങ്കിന്‍റെ ഇന്ത്യന്‍ ശാഖ സ്ഥിരീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ്, ഹാജരാക്കിയ ബാങ്ക് ഗ്യാരന്‍റി വ്യാജമാണെന്ന്  സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് മനസിലായത്. ഇത് മനപ്പൂര്‍വം ചെയ്തതാണെന്നും ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ച് തട്ടിപ്പ് നടത്തി കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് റിലയന്‍സിന്‍റെ ലക്ഷ്യമെന്നും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ആരോപിച്ചു.

അതേസമയം, വഞ്ചനയുടെയും ഗൂഢാലോചനയുടെ ഇരയാണ് തങ്ങള്‍ എന്ന് റിലയന്‍സ് പവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ പരാതി 2024 ഒക്ടോബര്‍ 16 ന് മറ്റൊരു കക്ഷിക്കെതിരെ ഡല്‍ഹി പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2024 നവംബര്‍ 11ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണ്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios