'പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍' പിണറായി സ്തുതിയായ കേരള സിഎം പാട്ടിനെതിരെ സൈബര്‍ അണികള്‍ തന്നെ രംഗത്ത്.!

''പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍...നാട്ടാർക്കെല്ലാം സുപരിചിതന്‍" എന്ന് തുടങ്ങുന്ന പാട്ടിന് മുന്‍പായി സ്വര്‍ണ്ണക്കേസ് അടക്കം അമേരിക്കന്‍ ഗൂഢാലോചന എന്നൊക്കെ രീതിയിലാണ് കാണിക്കുന്നത്. 

Kerala CM pinaryi vijay Video Song gone troll left cyber space in fury vvk

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന യൂട്യൂബ് വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പിണറായി വിജയനെ കേരള മന്നനായും മറ്റും വാഴ്ത്തുന്ന ഗാനം 'കേരള സിഎം' എന്ന പേരിലാണ് ഇറങ്ങിയിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. നിശാന്ത് നിളയാണ് ഗാനത്തിന്‍റെ വരികളും സംഗീതവും. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് കേരള സിഎം എന്ന ഗാനം നിർമ്മിച്ചിരിക്കുന്നത്. 

''പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍...നാട്ടാർക്കെല്ലാം സുപരിചിതന്‍" എന്ന് തുടങ്ങുന്ന പാട്ടിന് മുന്‍പായി സ്വര്‍ണ്ണക്കേസ് അടക്കം അമേരിക്കന്‍ ഗൂഢാലോചന എന്നൊക്കെ രീതിയിലാണ് കാണിക്കുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന പാട്ട് വരുന്നത്. എന്തായാലും സിപിഎം അറിവോടെയാണോ ഗാനം ഇറങ്ങിയത് എന്ന് വ്യക്തമല്ല. 

വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ പേര് വലുതാക്കിയെന്ന് വീഡിയോയില്‍ പറയുന്നുണ്ട. പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്നതാണ്. എട്ട് മിനുറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ വലിയതോതിലുള്ള വിമര്‍ശനമാണ് വീഡിയോയ്ക്ക് യൂട്യൂബ് കമന്‍റില്‍ തന്നെ ലഭിക്കുന്നത്.

പലരും ഈ വീഡിയോയുടെ ഉദ്ദേശം ചോദ്യം ചെയ്യുന്നുണ്ട്. സിപിഎം അറിവോടെയാണോ വീഡിയോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ആ പ്രത്യേക ആക്ഷനും  വാളുകളുടെ ഇടയിലൂടെ നടക്കുന്നതും   കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ എന്നാണ് വീഡിയോയ്ക്ക് പരിഹാസം ചൊരിഞ്ഞുള്ള ഒരു കമന്‍റ്. 

ഇനിയും ഇത് പോലുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് പാര്‍ട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ട് എന്നാണ് മറ്റൊരു കമന്‍റ്. ഗാനത്തെ വിമര്‍ശിച്ച് ഇടത് അനുഭാവികള്‍ തന്നെ വ്യാപകമായി കമന്‍റുകള്‍ ചെയ്യുന്നുണ്ട്.  പിണറായിയിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച ക്വട്ടേഷൻ എന്നാണ് മറ്റൊരു കമന്‍റ്. 

അതേ സമയം ഇടത് അനുഭാവികള്‍ പിണറായിയെ 'കാരണ ഭൂതന്‍' എന്ന് ട്രോള്‍ ചെയ്യാന്‍ ഇടയാക്കിയ 2022ലെ തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയ്ക്ക് സമാനമായാണ് ഈ പാട്ടിനെ കാണുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. തീര്‍ത്തും നെഗറ്റീവായി ഈ ഗാനം പാര്‍ട്ടിയെയും പിണറായിയെയും ബാധിക്കും എന്നാണ് അണികള്‍ കരുതുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. 
 

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; 'വാട്ട്സ്ആപ്പില്‍' കിട്ടില്ല ഇതൊന്നും.!

ഹൃത്വിക് റോഷനൊക്കെ എന്ത്?; എല്ലാവരെയും ഞെട്ടിച്ച് മനോജ് ബാജ്പേയിയുടെ മേയ്ക്കോവര്‍.!

Latest Videos
Follow Us:
Download App:
  • android
  • ios