മോഹന്‍ലാല്‍ കസറിയപ്പോള്‍, 'മാത്യു'വിനെ കളറാക്കിയ കോസ്റ്റ്യൂം ഡിസൈനർ; ജിഷാദാണ് താരം
ജയിലറില്‍ മോഹൻലാൽ ധരിച്ച കളർഫുൾ വസ്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കരങ്ങൾ ഇദ്ദേഹത്തിന്റേതാണ്.
രജനികാന്ത് ചിത്രം ജയിലർ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, മലയാളത്തിന്റെ മോഹൻലാലിനും പ്രശംസാപ്രവാഹം ആണ്. വെറും പത്ത് മിനിറ്റ് മാത്രമെ സ്ക്രീനിൽ കണ്ടുള്ളുവെങ്കിലും മോഹൻലാൽ, മാത്യു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച് കയ്യടി നേടി. കാമിയോ റോളിൽ ആണ് ജയിലറിൽ മോഹൻലാൽ എത്തുകയെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇത്രത്തോളം സ്പെഷ്യൽ ആയ,നിർണായകമായ കഥാപാത്രം ആയിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മുൻവിധികളെ മാറ്റിമറിച്ച് കൊണ്ട് 'മാത്യു'വും കസറുമ്പോൾ, താരമാകുന്നത് ജിഷാദ് ഷംസുദ്ദീന്‍ ആണ്.
മോഹൻലാലിന്റെ പേഴ്സണന്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ് ജിഷാദ് ഷംസുദ്ദീന്‍. ജയിലറില്‍ മോഹൻലാൽ ധരിച്ച കളർഫുൾ വസ്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കരങ്ങൾ ഇദ്ദേഹത്തിന്റേതാണ്. വിന്റേജ് മൂഡിലുള്ള ഡിജിറ്റൽ പ്രിന്റ് ഷർട്ടിട്ട് ഗംഭീരമായി നടന്ന് വരുന്ന മോഹൻലാൽ കാണികളുടെ കണ്ണിനെ പുളകം കൊള്ളിച്ചിരുന്നു. ജയിലറിന്റെ റിലീസിന് പിന്നാലെ ജിഷാദിനും പ്രശംസാപ്രവാഹം ആണ്.
"ജയിലറിൽ ലാലേട്ടന്റെ മാത്യൂസിനെ സ്റ്റൈൽ ആക്കിയ മലയാളി, നമ്മുടെ ചങ്ക് ബ്രോ ജിഷാദ് ഷംസുദ്ദീൻ ( Costumer & Stylist) പതിവ് തെറ്റിച്ചില്ലാട്ടാ പൊളിച്ച് അടക്കി", എന്നാണ് ഒമർ ലുലു കുറിച്ചിരിക്കുന്നത്. ഈ ലുക്കിൽ ഒരു മുഴുനീള സ്റ്റൈലിഷ് മാസ്സ് ഇടിവെട്ട് പാടം എടുക്കോ എന്നാണ് പലരും മോഹൻലാലിനോട് ചോദിക്കുന്നത്. എന്തായാലും മാത്യുവായി മോഹൻലാൽ സ്ക്രീനിൽ തിളങ്ങിയപ്പോൾ, ജിഷാദും താരമാകുകയാണ് ഇപ്പോൾ.
നേരത്തെ ജയിലർ സെറ്റിൽ വച്ച് മോഹൻലാൽ പകർത്തിയ ഫോട്ടോ ജിഷാദ് ഷംസുദ്ദീന്‍ പങ്കുവച്ചിരുന്നു. രജനിക്കൊപ്പം ജിഷാദും നിൽക്കുന് ചിത്രം ആയിരുന്നു ഇത്. മില്യണ്‍ ഡോളര്‍ മൊമന്‍റ് എന്നാണ് ആ നിമിഷത്തെ ജിഷാദ് വിശേഷിപ്പിച്ചിരുന്നത്.
‘ജയിലറെ തകർക്കാൻ ശ്രമിക്കുന്ന ദളപതി ഫാന്‍സ്’; നെഗറ്റീവ് റിവ്യു പറഞ്ഞ യുവാക്കൾക്ക് തല്ല്- വീഡിയോ
അതേസമയം, നെൽസൺ സംവിധാനം ചെയ്ത് തിരക്കഥ എഴുതിയ ജയിലറിന് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിന കളക്ഷൻ റെക്കോർഡുകളെ എല്ലാം ജയിലർ തർത്തു കഴിഞ്ഞു. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ഒരുവാരത്തിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബും കടന്ന് ജയിലർ തേരോട്ടം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..