ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹത്തിന് വരന്‍റെ വേഷം ഷോര്‍ട്സും കയ്യില്ലാത്ത ബനിയൻ; കാരണം ഇതാണ്.!
ബോളിവുഡിലെ വിവാഹങ്ങള്‍ പോലെ ആഘോഷവും ആര്‍ഭാഢവുമായി തന്നെയാണ് വിവാഹം നടന്നത് എന്നാല്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങുകള്‍ക്കിടെ നൂപുര്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചരിക്കുന്നത്.
മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. ഫിറ്റ്നസ് കോച്ചായ നൂപുര്‍ ശിഖരെ ആണ് ഇറ രണ്ട് ദിവസം മുന്‍പ് വിവാഹം കഴിച്ചത്. പ്രണയത്തിലായിരുന്നു ഇരുവരും. ഇവരുടെ വിവാഹനിശ്ചയം നേരത്തെ നടന്നിട്ടുള്ളതാണ്.
ബോളിവുഡിലെ വിവാഹങ്ങള്‍ പോലെ ആഘോഷവും ആര്‍ഭാഢവുമായി തന്നെയാണ് വിവാഹം നടന്നത് എന്നാല്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങുകള്‍ക്കിടെ നൂപുര്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചരിക്കുന്നത്.
ഷോര്‍ട്സും കയ്യില്ലാത്ത ബനിയൻ നൂപുര്‍ അണിഞ്ഞിരിക്കുന്നത്. ഫിറ്റ്നസ് കോച്ചായതിനാലാണോ ഇങ്ങനെ വിവാഹത്തിന് വസ്ത്രം ധരിച്ചിരിക്കുന്നതെന്നും ജിമ്മില്‍ നിന്ന് നേരെ വരികയാണോ എന്നെല്ലാം ചോദ്യം ഉയര്‍ന്നതാണ്. എന്നാല്‍ തന്‍റെ വിവാഹത്തിന് ഏറ്റവും കൂളായ വസ്ത്രം ധരിക്കുമെന്ന് നൂപുര്‍ ശിഖരെ മുന്‍പ് പറഞ്ഞതാണ് അതാണ് നടപ്പിലാക്കിയത് എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടുകാരെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
ഇറ ഖാൻ ആണെങ്കില്‍ വിവാഹത്തിന് അനുയോജ്യമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വരനെ കണ്ടാല്‍ അത് വരൻ ആണെന്ന് തിരിച്ചറിയുന്നുപോലും ഇല്ലെന്നും സംഗതി വ്യത്യസ്തമായിട്ടുണ്ടെന്നും അടക്കം സോഷ്യല്‍ മീഡിയയില്‍ വിവാഹം ദൃശ്യങ്ങള്‍ വൈറലായി പറക്കുകയാണ്. സാധാരണ ഷെര്‍വാണിയും മറ്റും ധരിച്ച് എത്താറുള്ള ബോളിവുഡ് വരന്മാരുടെ ദൃശ്യങ്ങള്‍ പാപ്പരാസികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ് പാപ്പരാസികളെ കളിയാക്കിയതാണ് ഈ വേഷം എന്നും ബോളിവുഡില്‍ സംസാരമുണ്ട്.
ചിലരാകട്ടെ നൂപുറിന്‍റെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയാണ്. വിവാഹത്തിന് ഇങ്ങനെയുള്ള സാധാരണ വസ്ത്രം ധരിക്കുന്നത് വ്യാപകമാകണം, കോട്ടും സ്യൂട്ടും ഷെര്‍വാണിയും അണിഞ്ഞ് ശ്വാസം പിടിച്ചുനില്‍ക്കുന്നത് ഏറെ പ്രയാസകരമാണെന്നും അഭിപ്രായപ്പെടുന്നവരും ഏറെ. എന്നാല്‍ നൂപുര്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയത് ഒരു പ്രാങ്ക് പോലെയാണെന്നും. പിന്നീട് വിവാഹവസ്ത്രം അണിഞ്ഞ ഫോട്ടോകളും വീഡിയോകളും വന്നിട്ടുണ്ടെന്നുമാണ് മറ്റൊരു വിശദീകരണം.
മൂന്ന് വര്‍ഷമായി ഇറ ഖാൻ നൂപുറും പ്രണയത്തിലാണ്. വിഷാദരോഗത്തില്‍ മുങ്ങി ഏറെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നിട്ടുള്ളയാളാണ് ഇറ ഖാൻ. ഇതുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങളും ഇറ പലപ്പോഴും പരസ്യമായി പങ്കിട്ടിട്ടുള്ളതാണ്. ഇതിന്‍റെ പിന്തുടര്‍ച്ചയെന്നോണമാണ് മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കായുള്ളൊരു സ്ഥാപനവും ഇറയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ അടുത്തിടെ സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിംഗ് യൂത്തിനുള്ള പുരസ്കാരം ഇറ ഖാന്‍ നേടിയിരുന്നു. മാനസികാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓർഗൈനസേഷന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് പുരസ്കാരം ലഭിച്ചത്.
ഹണിറോസിനെ പരിചയപ്പെടാന്‍ വന്ന ആറാട്ടണ്ണന്‍, സംഭവിച്ചത് - വീഡിയോ വൈറല്‍.!