'വീടിനു മുകളിൽ നിന്നാണ് ബിസിനസും പ്രണയവും തുടങ്ങിയത്', വിശേഷങ്ങളുമായി പ്രിയയും നിഹാലും

ഇരുവരുടെയും പ്രണയത്തേക്കുറിച്ചും ബിസിനസിലേക്ക് ഇറങ്ങിയതിനെ കുറിച്ചുമെല്ലാം പ്രിയ സംസാരിക്കുന്നുണ്ട്. വീടിന്റെ മുകളിൽ ചെറിയ ഒരു ഔട്ട്ലെറ്റ് ആയിരുന്നു ബിസിനസിലേക്ക് ഉള്ള തുടക്കം

Business and love started from above the house Priya and Nihal with details vvk

കൊച്ചി: യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് നിഹാലും പ്രിയയും. അഭിനേതാക്കളായി തിളങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. നിഹാല്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചപ്പോള്‍ ടെലിവിഷനിലായിരുന്നു. പ്രിയ തിളങ്ങിയത്. വില്ലത്തിയായി ശ്രദ്ധ നേടിയ താരം വിവാഹത്തോടെയായി ബ്രേക്കെടുക്കുകയായിരുന്നു. 

വിവാഹശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും പ്രിയ സ്വീകരിച്ചിരുന്നില്ല. ഇവരുടെ മകനായ വേദുവെന്ന വര്‍ധാനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഒരു ഹാപ്പി ഫാമിലിയിലൂടെയായാണ് നിഹാലും പ്രിയയും വിശേഷങ്ങള്‍ പങ്കിടാറുള്ളത്. ഇപ്പോഴിതാ ഇരുവരുടെയും അഭിമുഖമാണ് വൈറലായി മാറുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിനോടായിരുന്നു ഇരുവരുടെയും മനസ് തുറക്കൽ.

ഇരുവരുടെയും പ്രണയത്തേക്കുറിച്ചും ബിസിനസിലേക്ക് ഇറങ്ങിയതിനെ കുറിച്ചുമെല്ലാം പ്രിയ സംസാരിക്കുന്നുണ്ട്. വീടിന്റെ മുകളിൽ ചെറിയ ഒരു ഔട്ട്ലെറ്റ് ആയിരുന്നു ബിസിനസിലേക്ക് ഉള്ള തുടക്കം, അതിൽ നിന്നുമാണ് ഹാപ്പി സ്റ്റോഴ്സിലേക്ക് എത്തിയത്. പ്രിയയുടെ വീടിന്റെ മുകളിൽ നിന്നും ആണ് പ്രണയവും എല്ലാം തുടങ്ങിയത്. ഇപ്പോൾ അവിടെ ചേച്ചിയുടെ പ്രാണയാണ് അവിടെ പ്രവർത്തിക്കുന്നത്. ഷോപ്പിലേക്ക് എത്തുന്ന എല്ലാവരും ഹാപ്പി ആയി പോകണം എന്നാണ് മനസ്സ് നിറയെ അതാണ് ലക്ഷ്യവും പ്രിയ പറയുന്നു.

ജീവിതത്തിൽ ഇത്രയും ടെൻഷൻ ഇല്ലാതെ ഇരിക്കുന്ന ഒരു മനുഷ്യൻ ഇന്ദ്രേട്ടൻ ആണ്. നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെയും നമുക്ക് ഏട്ടനോട് സംസാരിച്ചാൽ മതി. ചേച്ചിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ ഏട്ടൻ വീട്ടിൽ വരുമല്ലോ. അപ്പോൾ മുതൽ ഞാൻ കൂട്ടാണ്. ചേച്ചിയ്ക്ക് ഉള്ള സർപ്രൈസ് ഒരുക്കാനും ഞാൻ ഇന്ദ്രേട്ടന്റെ കൂടെ നിക്കുമായിരുന്നു എന്നും നടി പറയുന്നു.

നക്ഷത്ര നല്ല നടിയാണ്, പ്രാർത്ഥന വളരെ ഇമോഷണൽ ആണ്. ആർഗ്യൂ ചെയ്തു രക്ഷപെടാൻ നക്ഷത്രയുടെ അടുത്തുനിന്നും പറ്റില്ല. മല്ലിക ആന്റിയുടെ കോപ്പി ആണ് സ്വഭാവത്തിലും, നച്ചു. മ്യൂസിക്ക് ആണ് പ്രാർത്ഥനയ്ക്ക് മെയിൻ എന്നും ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയ പറയുന്നുണ്ട്.

വിജയിയുടെ ദളപതി 68ന് പേരായി: 'ദ ഗോട്ട്' വരുന്നു.!

'പഴയ വിജയ് ആണെങ്കില്‍ അതിന് ശേഷം ഒരാഴ്ച വീട്ടിന് വെളിയില്‍ വരില്ലായിരുന്നു';പക്ഷെ ഈ സംഭവം ഞെട്ടിച്ചു.!

Latest Videos
Follow Us:
Download App:
  • android
  • ios