ഏറ്റവും കൂടുതൽ കാത്തിരുന്ന നിമിഷം; 'ദിൽജ' കോമ്പോ ഏറ്റെടുത്ത് ആരാധകർ

സീസണിന്റെ തുടക്കത്തിൽ വളരെ സൗഹൃദത്തിലായിരുന്ന ദിൽഷ-ജാസ്മിൻ കൂട്ടുകെട്ട് ഇടയ്ക്ക് വെച്ച് പിണങ്ങി പിരിഞ്ഞിരുന്നു.

bigg boss winner dilsha prasannan share video with jasmine

ബിഗ് ബോസ് സീസൺ4 നെ മറ്റ് സീസണുകളിൽ നിന്ന് മികച്ചതാക്കിയത് അതിലെ മത്സരാർത്ഥികൾ തന്നെയായിരുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാർത്ഥികൾ വന്നപ്പോൾ ഷോയും മികച്ചതായി. ബിഗ് ബോസ് വീട്ടിനുള്ളിൽ പിണക്കങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, അവയെല്ലാം വീടിന് പുറത്ത് ഇണക്കങ്ങളായി മാറി. ഫൈനൽ വരെയെത്തുമെന്ന് ആരാധകർ വിധിയെഴുതിയ പല മത്സരാർത്ഥികളും അപ്രതീക്ഷിതമായി പുറത്ത് പോകാൻ കാരണവും ഇതേ ഇണക്കവും പിണക്കവും തന്നെയായിരുന്നു. സീസണിന്റെ തുടക്കത്തിൽ വളരെ സൗഹൃദത്തിലായിരുന്ന ദിൽഷ-ജാസ്മിൻ കൂട്ടുകെട്ട് ഇടയ്ക്ക് വെച്ച് പിണങ്ങി പിരിഞ്ഞിരുന്നു. എന്നാൽ ബിഗ്‌ബോസിന് ശേഷം ഇരുവരും ഒന്നിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇരുവരും ഇൻസ്റ്റഗ്രാമിലാണ് മൂന്ന് മാസങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജാസ്മിനെ ഡാൻസ് പഠിപ്പിക്കുന്നതിന്റെ വീഡിയോയാണ് ദിൽഷ പോസ്റ്റ് ചെയ്തത്. തുടക്കത്തിൽ ഡാൻസ് സ്‌റ്റെപ്പ് ആണെങ്കിലും കളിച്ച് വരുമ്പോൾ ശരിയാകാതെ ഒടുവിൽ ഇരുവരും ചേർന്ന് സ്വന്തം സ്‌റ്റെപ്പ് ഉണ്ടാക്കി കളിക്കുന്നത് വീഡിയോയിൽ കാണാം. മോളേ ദിലൂ എന്ന് ജാസ്മിൻ പറയുന്നതോടെയാണ് ഒരു വീഡിയോ തുടങ്ങുന്നത്. അവസാനം ദിൽജ എന്ന് പറഞ്ഞു കൊണ്ടാണ് ഡാൻസ് വീഡിയോ ദിൽഷ പങ്കുവച്ചിരിക്കുന്നത്.

എന്തായാലും ജാസ്മിന്റെയും ദിൽഷയുടേയും ഈ കൂടിച്ചേരലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ കാത്തിരുന്ന നിമിഷമാണ് ഇതെന്നാണ് കൂടുതൽ കമന്റുകളും. ഇനി ഇപ്പോൾ നിമിഷ ജാസ്മിനെ ഓടിക്കും, അവസാനം രണ്ടുപേരും ഒന്നിച്ചു കണ്ടതിൽ സന്തോഷം, എല്ലാവരും തമ്മിലുള്ള പിണക്കങ്ങൾ മാറട്ടേ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

റോബിനുമായുണ്ടായ പ്രശ്‌നത്തെ തുടർന്നാണ് ജാസ്മിൻ ഷോയിൽ നിന്ന് പുറത്തു പോയത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ജാസ്മിൻ. ദിൽഷയാകട്ടെ ഡാൻസ് പരിപാടികളും ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കിലാണിപ്പോൾ.

Latest Videos
Follow Us:
Download App:
  • android
  • ios