പ്രശ്‌നത്തിനിടയിലും പൊന്നില്‍ കുളിച്ച് 'ദേവികമോള്‍' : സാന്ത്വനം റിവ്യു
കുഞ്ഞിന് കൊടുക്കാനായി തങ്ങളൊന്നും വാങ്ങിയില്ലല്ലോ എന്ന വിഷമത്തിലാണ് ശിവനും അഞ്ജലിയും, എല്ലാവരുടേയും മുന്നില്‍ തങ്ങള്‍ വീണ്ടും മോശക്കാരാകുമല്ലോ എന്നും ഇരുവര്‍ക്കും സങ്കടമുണ്ട്. എന്നാല്‍ അതെല്ലാം മനസ്സിലാക്കി ദേവി ഇരുവരുടേയും കയ്യിലേക്ക് രണ്ട് വളകള്‍ കൊടുക്കുകയാണ്.
സാന്ത്വനം ആരാധകര്‍ കുറച്ച് ദിവസങ്ങളായി കാത്തിരുന്ന വീട്ടിലെ നൂലുകെട്ട് കഴിഞ്ഞിരിക്കുന്നു. പണംകൊണ്ടും സ്വര്‍ണ്ണംകൊണ്ടും എല്ലാവരുടേയും കണ്ണ് തള്ളിച്ചിരിക്കുകയാണ് തമ്പി. അപ്പുവിനേയും കുഞ്ഞിനേയും കാണാന്‍ എത്തിയ സമയത്ത് അച്ഛനായ തമ്പി അപ്പുവിന് പണം നല്‍കിയത് അപ്പുവിന് ചെറിയ മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. അത് തമ്പിയോട് തുറന്ന് പറയുന്നുമുണ്ട് അപ്പു. വീമ്പ് കാണിക്കാനും മോളുടെ സ്‌നേഹം പരീക്ഷിക്കാനുമല്ല പണം നീട്ടിയതെന്നും, തന്റെ കൊച്ചുമോള്‍ അല്ലലറിയാതെ വളരണം എന്നേ തനിക്കുള്ളൂവെന്നുമാണ് തമ്പി പറയുന്നത്. തമ്പി സാന്ത്വനം വീട്ടിലെത്തിയ സമയം മുതല്‍ ശിവന്‍ മുറിയില്‍ തന്നെയാണ്. എന്നാല്‍ അഞ്ജലി ഒരുങ്ങി എല്ലാത്തിനും മുന്നിലേക്ക് ഇറങ്ങിയിട്ടുണ്ട്. ശിവനെ കാണാതെ അഞ്ജലി മുറിയിലേക്കെത്തി അന്വേഷിക്കുമ്പേള്‍, തമ്പിയുടെ മുഖത്ത് നോക്കാനുള്ള വിഷമം കൊണ്ടാണ് താന്‍ ഇവിടെതന്നെ ഇരിക്കുന്നതെന്നാണ് ശിവന്‍ പറയുന്നത്.
കുഞ്ഞിന് കൊടുക്കാനായി തങ്ങളൊന്നും വാങ്ങിയില്ലല്ലോ എന്ന വിഷമത്തിലാണ് ശിവനും അഞ്ജലിയും, എല്ലാവരുടേയും മുന്നില്‍ തങ്ങള്‍ വീണ്ടും മോശക്കാരാകുമല്ലോ എന്നും ഇരുവര്‍ക്കും സങ്കടമുണ്ട്. എന്നാല്‍ അതെല്ലാം മനസ്സിലാക്കി ദേവി ഇരുവരുടേയും കയ്യിലേക്ക് രണ്ട് വളകള്‍ കൊടുക്കുകയാണ്. ദേവിയുടെ സ്‌നേഹത്തിന് മുന്നില്‍ ഇരുവരും വീണ്ടും നിറകണ്ണുകളോടെ നില്‍ക്കുന്നത് പ്രേക്ഷകര്‍ക്കും നല്ലൊരു കാഴ്ച്ചയായിരുന്നു. നൂലുകെട്ടിനുള്ള ചടങ്ങുകള്‍ തുടങ്ങിയതോടെ വീട്ടില്‍ ആകെ ആഘോഷമയമായി മാറി. കുഞ്ഞിന് പേരിട്ടതാകട്ടെ ദേവിക എന്നും. ദേവിയേട്ടത്തിയുടെ പേരനോട് ചേര്‍ന്നുനില്‍ക്കുന്ന പേര് അപ്പുവാണ് തിരഞ്ഞെടുത്തത്. അത് കേട്ടതോടെ സാന്ത്വനം വീട്ടിലെ എല്ലാവര്‍ക്കും സന്തോഷമായെങ്കിലും, തമ്പിയ്ക്ക് അത്ര രസിച്ചിട്ടില്ല. എല്ലാവരുംകൂടെ കുഞ്ഞിന് സ്വര്‍ണ്ണം അണിയിച്ചതോടെ കുഞ്ഞാകെ പൊന്നില്‍ കുളിച്ചതുപോലെയായി. തന്റെ പൊങ്ങച്ചം കാണിക്കാനായി നിറയെ സ്വര്‍ണ്ണം അണിയിച്ചത് തമ്പിയാണ്.
ചടങ്ങെല്ലാം മനോഹരമായി കഴിഞ്ഞശേഷം, അപ്പുവിന്റെ അമ്മ അംബിക പറയുന്നതെ ഇതെല്ലാം തങ്ങളുടെ വീട്ടില്‍വച്ച് നടത്തേണ്ടിയിരുന്നതാണല്ലോ എന്നാണ്. ആരെങ്കിലും അതിനെപ്പറ്റി ചോദിച്ചാല്‍ തങ്ങള്‍ എന്തുപറയും എന്നും അംബിക സങ്കടപ്പെടുന്നുണ്ട്. എല്ലാം രാജേശ്വരി അപ്പച്ചിയുടെ സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്ന് പറയണമെന്നാണ് അപ്പു അമ്മയോട് പറയുന്നത്. തമ്പിയുടെ സഹോദരി രാജേശ്വരിയുമായുള്ള പ്രശ്‌നത്തിലാണ് അപ്പു അവിടെ നില്‍ക്കാതെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്.
'കയ്യാങ്കളിയും കണ്ണീര്‍കളവുമായി 'സാന്ത്വന'ത്തില്‍ നൂലുകെട്ട്', സീരിയല്‍ റിവ്യു
എപ്പോഴാണ് 'ശിവാഞ്‍ജലി'ക്ക് കുഞ്ഞ്'?, മറുപടി പറഞ്ഞ് സജിനും ഗോപികയും