ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സമുദ്ര അടിത്തട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നു; കാരണം ഇതാണ്.!

1985 ല്‍ അറ്റ് ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്ക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. 

Titanic decays mission will monitor deterioration

1912 ല്‍ ലോകത്തെ അതിശയിപ്പിച്ച് ഒരു നിര്‍മ്മിതിയായിരുന്നു ടൈറ്റാനിക്ക് എന്ന യാത്രകപ്പല്‍. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ കൃത്യമായി മരിച്ചുവെന്നത് തന്നെ ഇന്നും വ്യക്തമല്ല. എന്നാല്‍ 1985ലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയത്.

എന്നാല്‍ 1985 ല്‍ അറ്റ് ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്ക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. ടൈറ്റാനിക്കിന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ തന്നെ വലിയ മാറ്റം ഉണ്ട്. അതേ സമയം ഇപ്പോള്‍ അതിനെക്കാള്‍ പ്രധാനമായ ഒരു വെളിപ്പെടുത്തലാണ് ഓഷ്യന്‍ഗേറ്റ് കമ്പനി അധികൃതര്‍ നടത്തുന്നത്. 

സമുദ്രപരിവേഷണവും, അസുദ്രാന്തര്‍ഭാഗത്തെ ടൂറിസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓഷ്യന്‍ഗേറ്റ്. അവരുടെ പുതിയ ദൗത്യം ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് ടൂറിസ്റ്റുകളെ അടക്കം ഒരു സംഘത്തെ പരിവേഷണത്തിന് എത്തിക്കുന്നതാണ്. ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്, ഇത് പൂര്‍ത്തിയാകും മുന്‍പ് അവിടെ നിന്നും പരമാവധി വിവരം ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ടൈറ്റാനിക്ക് മുങ്ങിയിട്ട് 109 വര്‍ഷങ്ങള്‍ കഴിയുകയാണ്. ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവും ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ലോഹം തിന്നുന്ന ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് ജലത്തില്‍ ലയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്കിന്‍റെ ഒരു അവശിഷ്ടവും സമുദ്ര അടിത്തട്ടില്‍ കാണുവാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 1985 ല്‍ ടൈറ്റാനിക്ക് ആവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നു പായ്മരം, അതിലെ നീരിക്ഷണ സ്ഥലം, ജിംനേഷ്യം, ബാത്ത് ടബുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായി എന്ന് 2019ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അതേ സമയം  ഓഷ്യന്‍ഗേറ്റ് ദൗത്യത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഉള്ള ടൈറ്റാനിക്ക് അവശിഷ്ടങ്ങളില്‍ ഒന്നും പുറത്ത് എത്തിക്കാന്‍ ഈ ദൗത്യം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയൊന്നും ഇല്ല. ഒരു ശ്മശാനഭൂമിയെന്ന അര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ ഭാഗങ്ങളെ സമുദ്രത്തിനടിയില്‍ മനുഷ്യശല്യമില്ലാതെ സൂക്ഷിക്കുമെന്ന ബ്രിട്ടനുമായുള്ള കരാര്‍ പ്രകാരം ഇപ്പോള്‍ ഇവിടെ നിന്ന് ഒരു അവശിഷ്ടവും ശേഖരിക്കാനും സാധ്യമല്ല. അത് പിന്നീട് നിയമപ്രശ്നം സൃഷ്ടിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios