ചന്ദ്രനിലെത്തുന്ന ടെക്നോളജി ഉണ്ടായിട്ടും..സുജിത്തിനെ രക്ഷിക്കാന്‍ കഴിയാഞ്ഞത് എന്ത്?

ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുല‍ര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്. 

RIPsujith: boy who died after being stuck in borewell Scientific reasons

തിരിച്ചിറപ്പള്ളി: നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും  രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു. 

ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുല‍ര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്. രണ്ട് മണിയോടെയാണ് ആദ്യ ശരീരഭാഗം പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടെയാണ് സുജിത് കുഴല്‍കിണറിലേക്ക് വീണത്. വീടിന് അടുത്തുള്ള കുഴല്‍കിണര്‍ ചാക്കിട്ടുമൂടി മുകളില്‍ മണല്‍ വിരിച്ചിരുന്നു. എന്നാല്‍ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരന്‍ വീണത്. 

ചന്ദ്രനിലെത്തുന്ന ടെക്നോളജി ഉണ്ടായിട്ടും....

RIPsujith: boy who died after being stuck in borewell Scientific reasons

രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ലെ എന്നതാണ്. കാര്യപ്രസക്തമായ ചോദ്യമായി ഇത് ഉയരുന്നുണ്ട്. എന്നാല്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ പര്യാപ്തമായിരുന്നില്ല എന്നതാണ് ഇതിലെ പ്രധാനഘടകം. ഏതാണ്ട് നാലോളം സാങ്കേതിക ഉപകരണങ്ങള്‍ കുട്ടിയെ രക്ഷിക്കാന്‍ ഉപയോഗിച്ചു. ഇവയെല്ലാം തന്നെ വ്യത്യസ്തമായ റോബോട്ടിക് ഉപകരണങ്ങളായിരുന്നു. എന്നാല്‍ ഇവയ്ക്കൊന്നും ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പരമ്പരാഗതമായ രീതിയില്‍ സമാന്തരമായി കുഴി കുഴിച്ച് ടണല്‍ ഇട്ട് കുട്ടിയെ രക്ഷിക്കാനുള്ള നീക്കമാണ് രക്ഷപ്രവര്‍ത്തകര്‍ അവസാനം വരെ കൈക്കൊണ്ടത്.

എന്നാല്‍ ഈ രീതിയും പരാജയപ്പട്ടു. കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച്  അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെരക്ഷിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചിരുന്നു. കാഠിന്യമേറിയ പാറകളാണ് ക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്. പിന്നീടാണ് വിവിധ റോബോര്‍ട്ടിക്ക് മോഡലുകള്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയ്ക്കൊന്നും കുട്ടിയെ വീണ്ടും കരയ്ക്ക് എത്തിക്കാന്‍ സാധിച്ചില്ല.

 ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ  പ്രതികരണം ലഭിച്ചിരുന്നു എന്നാണ് രക്ഷപ്രവര്‍ത്തകര്‍ പറയുന്നത്.

പരിമിതികള്‍

RIPsujith: boy who died after being stuck in borewell Scientific reasons

എന്നാല്‍ റോബോര്‍ട്ടിക്ക് ടെക്നോളജിക്ക് പരിമിതികള്‍ ഉണ്ട് എന്നത് തന്നെയാണ് വിദഗ്ധരും പറയുന്നത്. കുഴൽ കിണറുകള്‍ വഴി കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എന്ന പേരില്‍ ധാരാളം എഞ്ചിനീയറിംഗ് പ്രൊജക്റ്റുകള്‍ രാജ്യത്തെ ശാത്രമേളകളില്‍ വിദ്യാര്‍ത്ഥികളും, സ്വകാര്യ സംരംഭകരും രൂപം നല്‍കുന്നായി കാണാം. എന്നാല്‍ അവയൊക്കെ പ്രായോഗിക തലത്തിൽ എത്തുന്നില്ല എന്ന് മാത്രമല്ല പ്രയോഗിക തലത്തില്‍ ഇവ പരാജയപ്പെടുന്നു. പലപ്പോഴും വര്‍ക്കിംഗ് മോഡലിന്‍റെ പരീക്ഷണം നടത്തുമ്പോള്‍ ഇവ പ്രയോഗിക്കുന്നത് പാവകളിലും ഡമ്മികളിലുമാണ് എന്നാല്‍ അവ ജീവനുള്ള മനുഷ്യനില്‍ എങ്ങനെ പരീക്ഷിക്കപ്പെടും എന്നത് വെല്ലുവിളിയാണ്. അതായത് ചന്ദ്രനിലേക്ക് ഒരു പേടകം അയക്കുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമായ അവസ്ഥ തന്നെയാണ് ഇത്.

ഇതിനൊപ്പം ഒരോ കുഴല്‍കിണറിന്‍റെയും അവസ്ഥ വ്യത്യസ്തമായിരിക്കും. വര്‍ഷങ്ങളോളം മൂടിയ കിണര്‍ ആയിരുന്നു. തിരിച്ചിറപ്പള്ളിയിലെ സുജിത്ത് വീണത്. അത്തരത്തില്‍ ഒന്ന് അവിടെ നിലനില്‍ക്കുന്നു എന്നത് പോലും പരിസരവാസികളുടെ ഓര്‍മ്മയില്‍ ഇല്ല. അതിനാല്‍ തന്നെ അതിന്‍റെ അവസ്ഥ സംബന്ധിച്ച് ഒന്നും അറിയില്ല. ഇത്തരം ഒരു അവസ്ഥയില്‍ റോബോര്‍ട്ടിക്സ് എത്രത്തോളം സാഹചര്യത്തിന് ഇണങ്ങും എന്നും പറയാന്‍ പറ്റില്ല. അതേ സമയം 

ഒരു പാവയേയും മറ്റും ഡെമോ കാണിച്ച് പുറത്തെടുക്കുന്നതുപോലെ അല്ല ജീവനുള്ള കുഞ്ഞിനെ പുറത്തെടുക്കുന്നത്. റോബോട്ടിക് ഗ്രിപ്പറുകൾ കൊണ്ടും മറ്റും കുട്ടിയെ അപകട രഹിതമായി വേദനിപ്പിക്കാതെ പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്‌. റോക്കറ്റ് സയൻസിനേക്കാൾ സങ്കീർണ്ണമാണ്‌ ഇവിടത്തെ സാഹചര്യങ്ങൾ. ഇനിയിപ്പോള്‍ പരമ്പരഗാതമായി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പോലും പരിമിതികള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമാന്തരമായി ഒരു കുഴി അതിലൂടെ വഴി എന്ന രീതി ആണെങ്കിലും മണ്ണിന്‍റെ ഘടന, പാറ, വെള്ളം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ സമയമെടുത്ത് പഠിച്ച് പ്ലാൻ ചെയ്താണ് കുഴിക്കുന്നത്. ആളോ ഉപകരണമോ ഇറങ്ങണ്ടതിനാൽ ഇവിടെ കുഴിക്കേണ്ട സമാന്തര കിണറിന്‍റെ വ്യാസം കൂടുതൽ വേണം. ഇത് മണ്ണിടിച്ചിലിന് ഇടയാക്കിയേക്കാം. എണ്ണകിണറുകളിലും മാറ്റും ഓരോ ഭാഗങ്ങളായി സ്ലീവുകൾ ഇറക്കിയാണ് കുഴിക്കുന്നത്. എന്നാല്‍ കുഴല്‍കിണര്‍ അപകടങ്ങളില്‍ ഇതിന് സമയവും സാഹചര്യവും ഇല്ല. അതിനാല്‍ ഇത്തരം സാഹചര്യത്തില്‍, ഏത്ര അനുഭവ സമ്പത്തുള്ള എഞ്ചിനീയറും, ആധുനിക ഉപകരണം വന്നാലും കാര്യങ്ങള്‍ക്ക് വേഗത ലഭിക്കും എന്ന് പറയാന്‍ പറ്റില്ല. തിരിച്ചിറപ്പള്ളിയില്‍ ഇത്തരം സാഹചര്യത്തെ പ്രതിസന്ധിയിലാക്കിയത് അവിടുത്തെ പാറയാണ്.

മേഘാലയ, സുജിത്ത്....

RIPsujith: boy who died after being stuck in borewell Scientific reasons

2018 ഡിസംബര്‍ 13നാണ് മേഘാലയയില്‍  തൊഴിലാളികള്‍ അനധികൃത ഖനിയില്‍ കുടുങ്ങിയത്.  പതിനഞ്ച് തൊഴിലാളികളാണ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയത്. എന്നാല്‍ ഇവരെ ഏതെങ്കിലും രീതിയില്‍ രക്ഷിക്കാന്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ചില അസ്ഥികൂട ബാക്കികളാണ്. ഖനി അപകടങ്ങളും കുഴല്‍കിണര്‍ അപകടങ്ങളും വിദൂരമായ സാമ്യങ്ങളുണ്ട്. താഴ്ചയിലേക്ക് സംഭവിക്കുന്ന അപകടങ്ങളാണ് ഇവ. ഇത്തരം അപകടങ്ങളില്‍ പലപ്പോഴും അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെടുക എന്നത് അവിടുത്തെ സാഹചര്യത്തെക്കുടി അനുസരിച്ചിരിക്കും. വികസ്വര രാജ്യങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ രക്ഷപ്പെടുന്നവരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ് എന്നാണ് കണക്ക്. 

ഇന്ത്യയില്‍ നവംബര്‍ 28, 2018ലെ സുപ്രീംകോടതി വിധി അനുസരിച്ച് രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട എല്ലാ കുഴല്‍ക്കിണറും മൂടണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നിട്ടും തുറന്ന് കിടക്കുന്നവ ഏറെയാണ്. 2019 ല്‍ മാത്രം ഇതുവരെ ഇന്ത്യയില്‍ ഏഴു കുഴല്‍കിണര്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത്. കുഴൽക്കിണറുകൾ തുറന്നുകിടക്കുന്നത് കണ്ടെത്തുന്നതിനാണ് ശരിക്കും സാങ്കേതി വിദ്യ ഉപയോഗിക്കേണ്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios