Health Tips : ഉപ്പ് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമോ? പഠനം പറയുന്നു
ഉപ്പ് കഴിക്കുന്നതിലൂടെ പ്രമേഹം നേരിട്ട് സാധ്യമല്ലെങ്കിലും ഉപ്പിലെ അമിതമായ സോഡിയം പ്രമേഹരോഗികൾക്ക് അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തെറ്റായ ജീവിതശെെലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം പ്രമേഹ സാധ്യത കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മധുരപലഹാരങ്ങൾ കഴിച്ചാൽ മാത്രമേ പ്രമേഹം ഉണ്ടാകൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ, മധുരം മാത്രമല്ല അമിതമായി ഉപ്പ് കഴിച്ചാലും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഉപ്പിലെ സോഡിയമാണ് ഇതിന് കാരണമാകുന്നത്.
അമിതമായ സോഡിയം ശരീരത്തിൽ ദ്രാവകം നിലനിർത്താൻ ഇടയാക്കും. ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുള്ള ആളുകൾക്ക് വളരെയധികം ദോഷം ചെയ്യും. ഇത് പാദങ്ങളിൽ വീക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. സോഡിയം രക്താതിമർദ്ദത്തിനും കാരണമാകുന്നു. ഇത് പ്രമേഹരോഗിക്ക് വളരെ അപകടകരമാണെന്നും വിദഗ്ധർ പറയുന്നു.
ഉപ്പ് കഴിക്കുന്നതിലൂടെ പ്രമേഹം നേരിട്ട് സാധ്യമല്ലെങ്കിലും ഉപ്പിലെ അമിതമായ സോഡിയം പ്രമേഹരോഗികൾക്ക് അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ഉപ്പ് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. പ്രമേഹമുള്ളവർക്ക് ഇത് വളരെ ദോഷകരമാണ്. ഉയർന്ന ഉപ്പ് കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രതിദിനം 5 ഗ്രാമിൽ കൂടുതലുള്ള അമിതമായ സോഡിയം ഉപഭോഗം ബിപിയിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഉയർന്നതും കുറഞ്ഞതുമായ സോഡിയം ഉപഭോഗം ഇതിനകം തന്നെ ഹൈപ്പർടെൻഷൻ ഉള്ളവരിൽ ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി) യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും ഒരു പ്രധാന അപകട ഘടകമാണെന്നും എൻഡോക്രൈനോളജിയിലെ ഫ്രണ്ടിയേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദിവസവും ഒരു ഗ്രാം ഉപ്പ് കൂടിയാല്‍ മതി, ഈ ത്വക്ക് രോഗത്തിന് സാധ്യത കൂടുമെന്ന് പഠനം