എന്ത് കൊണ്ട് ഇന്ത്യ റാഫേല്‍ വിമാനം വാങ്ങി; ഉത്തരം ഇതാണ്.!

മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റാഫേൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

Rafale be a game changer for Indian airforce

പാരീസ്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റാഫേല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുകയാണ്. ഏകദേശം 60,000 കോടി രൂപ മുടക്കിയാണ് ഇവയുടെ  സാങ്കേതിക വിദ്യ അടക്കം ഇന്ത്യ വാങ്ങുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫേലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത. 36 റാഫേൽ വിമാനങ്ങളില്‍ ആദ്യത്തെ ബാച്ചാണ് വ്യോമസേന ദിനത്തില്‍ ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ആയുധ പൂജയ്ക്ക് ശേഷം ഇന്ത്യ സ്വന്തമാക്കുന്നത്.

എന്താണ് റാഫേലിന്‍റെ പ്രത്യേകത

മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റാഫേൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും വലിയ ആയുധക്കരാണ് റാഫേലിന് വേണ്ടി നടത്തിയത്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്‍റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റാഫേല്‍. 

റാഫേല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്.ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. 

ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫെഴ്സ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റാഫേല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios