ചന്ദ്രയാന്‍ 2 ദൗത്യം: പാക് മന്ത്രിയെ പൊളിച്ച് അടുക്കി പാകിസ്ഥാനി ഗവേഷക
ചന്ദ്രയാൻ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നൽകുന്നു.' നമീറ സലിം പറഞ്ഞു.
ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ അവസാനഘട്ടത്തില്‍ നിരാശ ആയെങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശ്രമത്തിന് ലോകത്തെമ്പാട് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയുടെ നാസയുൾപ്പെടെ ഇന്ത്യയെ അഭിനന്ദിക്കുമ്പോൾ മറ്റൊരു രാജ്യത്തിനും എത്താനാകാത്തയിടത്ത് എത്തിയ ഇന്ത്യയുടെ ഈ വിജയത്തിൽ അഭിനന്ദനവുമായി പാകിസ്ഥാനി ഗവേഷകയും, ആദ്യ പാകിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ പോകുന്ന നമീറ സലിം എത്തിയിരിക്കുകയാണ്.
പാകിസ്ഥാനിൽ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയാകാന്‍ പോകുന്ന വ്യക്തിയാണ് നമീറ സലിം. ഈ ഐതിഹാസിക വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച ഇവര്‍. 'ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആർ.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാൻ അഭിനന്ദിക്കുന്നു എന്നും പറഞ്ഞു.
ചന്ദ്രയാൻ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നൽകുന്നു.' നമീറ സലിം പറഞ്ഞു.
ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സർ റിച്ചാർഡ് ബ്രാൻസന്റെ 'വിർജിൻ ഗാലക്ടിക്' എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്താന്‍ പോവുകയാണ്. ബ്രാൻസന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.
ബഹിരാകാശത്ത് രാഷ്ട്ര വിഭജനങ്ങള്‍ അലിഞ്ഞില്ലാതാകുമെന്നും. ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ച് പാക്കിസ്ഥാന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ ഇറങ്ങേണ്ടതിനു പകരം മുംബൈയില്‍ കളിപ്പാട്ടം ഇറങ്ങി’ എന്നാണ് ദൗത്യത്തെ കളിയാക്കി ഫവാദ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനെതിരെ പാകിസ്ഥാനില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് പാകിസ്ഥാനിലെ ആദ്യത്തെ ബഹിരാകാശ യാത്രികയാകാന്‍ പോകുന്ന വനിതയുടെ പ്രതികരണം.