നിയന്ത്രണം നഷ്ടപ്പെട്ട 21 ടണ്‍ ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; എവിടെ വീഴുമെന്നറിയില്ല; ആശങ്ക

റോക്കറ്റ് ഘട്ടമായി ഭൂമിയിലേക്ക് വീഴുമ്പോള്‍, അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിയെരിയും, പക്ഷേ വലിയ ഭാഗങ്ങള്‍ അതിജീവിക്കാന്‍ ഇതിനു കഴിയും. അങ്ങനെ വന്നാലത്, ജനവാസമേഖലയില്‍ മഴ പോലെ പെയ്തിറങ്ങും. എങ്കിലും, ഭൂമിയേക്കാള്‍ കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതിനാല്‍ ലോംഗ് മാര്‍ച്ച് 5 ബിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കടലില്‍ തെറിച്ചുവീഴാനുള്ള സാധ്യത കൂടുതലാണ്.

Out of control Chinese rocket is falling to Earth and nobody knows where it could land

ചൈനയുടെ 21 ടണ്‍ ഭാരമുള്ള ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇത് ഭൂമിയെ ഇപ്പോള്‍ പരിക്രമണം ചെയ്യുകയാണെങ്കിലും നിയന്ത്രണില്ലാത്തതിനാല്‍ ഏതു നിമിഷവും ഭൂമിയിലേക്ക് പതിക്കാമെന്നു മുന്നറിയിപ്പ്. ഇത് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് വീണേക്കുമെന്നാണ് ബഹിരാകാശ വിദഗ്ധര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക്, മാഡ്രിഡ് എന്നിവിടങ്ങളിലാണ് വീഴാന്‍ സാധ്യത എന്നു കരുതുന്നു. അവശിഷ്ടങ്ങള്‍ എവിടെ പതിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. 

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മോഡുലാര്‍ എത്തിക്കുന്നതിനായാണ് റോക്കറ്റ് 21 ടണ്‍ ഭാരവുമായി കുതിച്ചത്. എന്നാല്‍, സമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു പോസ്റ്റിലേക്ക് വീഴുന്നതിന് പകരം, അനിയന്ത്രിതമായ ഒരിടത്തേക്കായിരിക്കും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയെന്നു പ്രവചിക്കപ്പെടുന്നു. ഒരുപക്ഷേ ജനവാസ പ്രദേശത്താവാം ഇതു വീഴുകയെന്നു ബീജിങ് ഭയപ്പെടുന്നു. ലോംഗ് മാര്‍ച്ച് 5 ബി യുടെ പാത 'ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബീജിംഗ് എന്നിവയേക്കാള്‍ അല്പം വടക്കും ചിലി, ന്യൂസിലാന്റിലെ വെല്ലിംഗ്ടണ്‍ വരെ തെക്കോട്ടും പോകുന്നു'. ഈ ശ്രേണിയില്‍ എവിടെയും ഇതു പതിച്ചേക്കാമെന്നു ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവല്‍ സ്‌പേസ് ന്യൂസിനോട് പറഞ്ഞു, 

റോക്കറ്റ് ഘട്ടമായി ഭൂമിയിലേക്ക് വീഴുമ്പോള്‍, അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിയെരിയും, പക്ഷേ വലിയ ഭാഗങ്ങള്‍ അതിജീവിക്കാന്‍ ഇതിനു കഴിയും. അങ്ങനെ വന്നാലത്, ജനവാസമേഖലയില്‍ മഴ പോലെ പെയ്തിറങ്ങും. എങ്കിലും, ഭൂമിയേക്കാള്‍ കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതിനാല്‍ ലോംഗ് മാര്‍ച്ച് 5 ബിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കടലില്‍ തെറിച്ചുവീഴാനുള്ള സാധ്യത കൂടുതലാണ്. 100 അടി നീളമുള്ള, 16 അടി വീതിയുള്ള ലോംഗ് മാര്‍ച്ച് 5 ബി കോര്‍ സ്‌റ്റേജും സാറ്റലൈറ്റ് ട്രാക്കറുകള്‍ കണ്ടെത്തി, ഇപ്പോള്‍ ഇതിന് '2021 035 ബി' എന്ന പേര് നല്‍കി, സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് ഇതു സഞ്ചരിക്കുന്നത്. വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യ ഘട്ടം എത്തിക്കുന്നതിനായി ചൈന പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11:23 നാണ് ലോംഗ് മാര്‍ച്ച് 5 ബി വിക്ഷേപിച്ചത്.

'ടിയാന്‍ഹെ' അല്ലെങ്കില്‍ 'ഹാര്‍മണി ഓഫ് ഹെവന്‍സ്' എന്ന് പേരിട്ടിരിക്കുന്ന മോഡുലാറില്‍ മൂന്ന് ക്രൂ അംഗങ്ങളുടെ താമസ കേന്ദ്രമായി മാറും. ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോംഗ് (ഹെവന്‍ലി പാലസ്) എന്നറിയപ്പെടുന്ന ചൈനീസ് ബഹിരാകാശ നിലയം 2022 ല്‍ അവസാനിപ്പിക്കാന്‍ ചൈന ലക്ഷ്യമിടുന്നു. പുതിയത് പൂര്‍ത്തിയാകുമ്പോള്‍, ടിയാങ്‌ഗോംഗ് ബഹിരാകാശ നിലയം 211 മുതല്‍ 280 മൈല്‍ വരെ ഉയരത്തില്‍ ഭൂമിയെ പരിക്രമണം ചെയ്യും. ഇതിന് 180,000 മുതല്‍ 220,000 പൗണ്ട് വരെ ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐഎസ്എസിന്റെ ഭാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന്, അതായത് 925,335 പൗണ്ട്.

യുഎസ്, റഷ്യ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുള്‍പ്പെടെയുള്ള എതിരാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ഭൂമിയെ പരിക്രമണം ചെയ്യുന്ന ഏറ്റവും നൂതന ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിനും 2030 ഓടെ ഒരു പ്രധാന ബഹിരാകാശ ശക്തിയായി മാറാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവില്‍ ഭ്രമണപഥത്തിലുള്ള ഐഎസ്എസ്, 1998 ല്‍ ആദ്യത്തെ മൊഡ്യൂള്‍ സമാരംഭിച്ചതിന് ശേഷം 10 വര്‍ഷവും 30 ലധികം ദൗത്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് ബഹിരാകാശ ഏജന്‍സികളാണ് ഐഎസ്എസിനെ പിന്തുണയ്ക്കുന്നത്. നാസ (യുഎസ്), റോസ്‌കോസ്‌മോസ് (റഷ്യ), ജാക്‌സ (ജപ്പാന്‍), ഇഎസ്എ (യൂറോപ്പ്), സിഎസ്എ (കാനഡ). ഇതിലേക്ക് ചൈനയെ പങ്കെടുക്കുന്നതില്‍ നിന്ന് യുഎസ് ആദ്യം വിലക്കിയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുകളിലേക്ക് പോയ റോക്കറ്റ് തിരിച്ച് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ ചൈനയുടെ ആഘോഷത്തിന് അറുതിവരുത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് ഭൂമിയിലേക്ക് സാവധാനത്തിലും പ്രവചനാതീതമായും നീങ്ങുന്നതായി ബഹിരാകാശ അവശിഷ്ട ട്രാക്കര്‍മാര്‍ നിരീക്ഷിച്ചു. ഇതിന്റെ വരവ് റെക്കോര്‍ഡിലെ ഏറ്റവും വലിയ അനിയന്ത്രിതമായ ഇറക്കങ്ങളില്‍ ഒന്നായിരിക്കുമെന്നു കരുതുന്നു. അനിയന്ത്രിതമായ ഇറക്കത്തെക്കുറിച്ച് ചൈനയ്ക്ക് അറിയാം, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ സുരക്ഷാ പ്രോഗ്രാം ഓഫീസ് മേധാവി ഹോള്‍ഗര്‍ ക്രാഗ് സ്‌പേസ് ന്യൂസിനോട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios