ബഹിരാകാശത്ത് തീര്‍ക്കുന്നത് അത്ഭുതം, വന്‍പദ്ധതി വെളിപ്പെടുത്തി ജെഫ് ബെസോസ്.!
32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ (Jeff Bezos) ഉടമസ്ഥതയിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ (Blue Origin) വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 'ഓര്‍ബിറ്റല്‍ റീഫ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്‍ ബഹിരാകാശത്ത് ഒരു 'മിക്സഡ് യൂസ് ബിസിനസ് പാര്‍ക്ക്' ആയിരിക്കുമെന്നും 10 പേര്‍ക്ക് ആതിഥ്യമരുളുമെന്നും കമ്പനി പുറത്തുവിട്ട പ്രൊമോഷണല്‍ മെറ്റീരിയല്‍ അവകാശപ്പെടുന്നു. ഔട്ട്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് കമ്പനി സിയറ സ്പേസ്, ബോയിംഗ് എന്നിവയുമായി സഹകരിക്കും.
32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു. ഇതിനു വേണ്ടി വരുന്ന ചെലവ് കണക്കുന്നതേയുള്ളു, എങ്കിലും പദ്ധതിക്ക് 1 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ബെസോസ് തയ്യാറായേക്കുമെന്നാണ് സൂചന. 20 വര്‍ഷം പഴക്കമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) മാറ്റിസ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി നാസ തിരയുന്നതിനിടെയാണ് ഈ പ്രഖ്യാപനം വരുന്നത്. കുറഞ്ഞത് 2030 വരെ സ്റ്റേഷനു വേണ്ടിയുള്ള ധനസഹായം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും, ഔട്ട്പോസ്റ്റിന് അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്.
കാലാഹരണപ്പെട്ട ഉപകരണങ്ങള്‍ പ്രശ്‌നമാകുമെന്ന് ഭയന്ന് 2025 ഓടെ ബഹിരാകാശയാത്രികര്‍ സ്റ്റേഷന്‍ വിടുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി, നാസ ഈ വര്‍ഷം ആദ്യം 400 മില്യണ്‍ ഡോളര്‍ സ്വകാര്യ കരാറില്‍ ബഹിരാകാശ കമ്പനികള്‍ക്ക് നല്‍കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും, ഫണ്ടിംഗിനായി കടുത്ത മത്സരം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച ആദ്യം, നാനോറാക്ക്സ്, വോയേജര്‍ സ്പേസ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവയുടെ പങ്കാളിത്തം 2027-ഓടെ ഒരു ബഹിരാകാശ നിലയം താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള സ്വന്തം പദ്ധതികള്‍ പ്രഖ്യാപിച്ചു.