പാലക്കാട് എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമി യുഡിഎഫ് കൂട്ട്, സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം:എംബിരാജേഷ്
ഇന്നലത്തെ എസ്ഡിപിഐ ആഘോഷം കേരളത്തിനുള്ള താക്കീത്
പാലക്കാട്:ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് മന്ത്രി എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായി.നാല്‍പതിനായിരം വോട്ട് പിടിക്കാനാകുമെന്ന് കരുതിയിരുന്നു.കല്ലേറുകൾ കാര്യമാക്കുന്നില്ല.പാലക്കാട് കണ്ടത് എസ്ഡിപിഐ - ജമാത്ത് ഇസ്ലാമി - യുഡിഎഫ് കൂട്ട്കെട്ടാണ്.അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചത്..ഇന്നലത്തെ എസ്ഡിപിഐ ആഘോഷം കേരളത്തിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു
രാഹുലിന്‍റെ വിജയത്തിന്‍റെ അവകാശം ആദ്യം ഉന്നയിച്ചത് മത തീവ്രവാദികളാണ്.യുഡിഎഫ് നേതാക്കളുടെ സർട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവർത്തിക്കുന്നത്.ആക്ഷേപങ്ങൾ കേട്ടാൽ ക്ഷീണിച്ച് പോകുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ട നിലനിർത്താൻ തന്‍റെ സഹായം വേണ്ടി വന്നു എന്ന് പറഞ്ഞാൽ അവർക്ക് നാണക്കേട്.പാലക്കാട് സിപിഎം ഒറ്റക്കെട്ടയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.പരസ്യം കൊടുക്കാനുള്ള സ്വാതന്ത്ര്യം പോലും മാധ്യമങ്ങൾ നൽകിയില്ലെന്നും എംബി രാജേഷ് പറഞ്ഞു