2019ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാര്‍ക്ക്

 ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്.
 

James Peebles Michel Mayor and Didier Queloz share Nobel Prize for Physics 2019

സ്റ്റോക്ക് ഹോം: 2019ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാര്‍ക്ക്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്.

ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്‍തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ നൊബേല്‍ നേടിയത്

പ്രപ‌ഞ്ചത്തിന്‍റെ ഉല്‍പ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‍കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വ്യക്തമാക്കി. 

രണ്ട് ദശാബ്‍ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്‍റെ ഘടന സംബന്ധിച്ച നിര്‍വചനങ്ങള്‍ ലളിതവത്കരിക്കാന്‍ ജെയിംസ് പീബിള്‍സിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തി. മഹാവിസ്ഫോടന സിദ്ധാന്തം മുതല്‍ ഇന്നുവരെയുള്ള പ്രപഞ്ചാന്വേഷണങ്ങള്‍ക്ക് പിന്നില്‍ ജെയിംസിന്‍റെ എഴുത്തിന് വലിയ പ്രധാന്യമുണ്ടെന്ന് നോബെല്‍ സമിതി പറയുന്നു.

1995ല്‍ സൗരയൂഥത്തിന് ‍പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹവും അത് വലംവയ്‍ക്കുന്ന നക്ഷത്രത്തെയും കണ്ടെത്തുകയായിരുന്നു മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍. വിപ്ലവകരമായ ഇവരുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷം നാലായിരത്തോളം ഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios