ഇന്ത്യ-പാക് ആണവയുദ്ധം നടന്നാല്‍; ഞെട്ടിപ്പിക്കുന്ന ഫലങ്ങളുമായി റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ 12.5 കോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും എന്നാണ് പഠനം പറയുന്നത്.
ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണ്. അതിനാല്‍ തന്നെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ ഒരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിന്‍റെ ഫലം ഭീകരമായിരിക്കും എന്ന് ലോകവേദികളില്‍ പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍ ആണവയുദ്ധത്തിന്‍റെ ഫലം എന്തായിരിക്കും എന്നതിന്‍റെ ശാസ്ത്രീയ വിശകലനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശാസ്ത്രജ്ഞർ കംപ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് 2025 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭവിക്കാനിടയുള്ള ഒരു യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. കൊളറാഡോ-ബൗൾഡർ സർവകലാശാല, റട്‌ജേഴ്‌സ് സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രകാരന്മാര്‍ പഠനത്തില്‍ പങ്കെടുത്തു.
ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ 12.5 കോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും എന്നാണ് പഠനം പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ആറുവര്‍ഷത്തില്‍ സംഭവിച്ച മരണങ്ങളെക്കാള്‍ കൂടുതലാണ് ഇത്. ബോംബുകൾ ലക്ഷ്യമിടുന്ന സ്ഥലങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നതാണ് ഇത്തരം ഒരു യുദ്ധം എന്നാണ് പരിസ്ഥിതി ശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ അലൻ റോബോക്ക് അഭിപ്രായപ്പെടുന്നത്. സ്ഫോടനങ്ങൾക്ക് ശേഷം ആഗോള കാലാവസ്ഥ മാറിമറിയും. ഭൂമിയിലുടനീളം കൃഷികൾ ഇല്ലാതാകും. വൻതോതിൽ പട്ടിണി മരണങ്ങൾ സംഭവിക്കുമെന്ന് പഠനം വിലയിരുത്തുന്നു.
ഇതുവരെ മനുഷ്യ അനുഭവിക്കാത്ത യുദ്ധരീതിയായിരിക്കും ഇതെന്നാണ് ഗവേഷകനും എഴുത്തുകാരനുമായ ബ്രയാൻ ടൂൺ അഭിപ്രായപ്പെടുന്നത്. 2025 ല്‍ ഇന്ത്യ-പാക് സാങ്കല്‍പ്പിക യുദ്ധം നടന്നാല്‍ എങ്ങനെ എന്ന് അടിസ്ഥാനപ്പെടുത്തിയാണ് പഠനം. 2025 ആകുമ്പോള്‍ നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്ത ഇരു രാജ്യങ്ങൾക്കും അപ്പോഴേക്കും 400 മുതൽ 500 വരെ അണ്വായുധങ്ങൾ സംഭരിക്കാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. വിക്ഷേപിക്കുന്ന അണ്വായുധവും 7 ലക്ഷം പെരെ കൊല്ലുമെന്ന് പഠനത്തിൽ പറയുന്നത്.
അണ്വായുധങ്ങൾ പൊട്ടിത്തെറിക്കുന്ന തീപിടുത്തത്തിൽ 36 ദശലക്ഷം ടൺ കാർബൺ പുക പുറപ്പെടുവിക്കുമെന്നും അത് മുകളിലെ അന്തരീക്ഷത്തിലേക്ക് ഉയരുമെന്നും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കുമെന്നും ഗവേഷണം കണ്ടെത്തി. ഇന്ത്യയെയും പാക്കിസ്ഥാനെയും സംബന്ധിച്ചിടത്തോളം ഈ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ദക്ഷിണേഷ്യയെ - ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം അപകടത്തിലാക്കുന്നുവെന്നാണ് പഠനം പറയുന്നത്. എന്നാല്‍ യുക്തിയോടെ ചിന്തിക്കുന്ന സാഹചര്യത്തിലും അണ്വായുധങ്ങൾ പ്രയോഗിക്കപ്പെടില്ലെന്നും. ഹാക്കിങ്ങിലൂടെ അല്ലെങ്കിൽ ലോക നേതാക്കളെ ഭീഷണിപ്പെടുത്തിയതിന്‍റെ ഫലമായി ഉപയോഗിക്കപ്പെടാമെന്നും പഠനം പറയുന്നു.
ഈ പഠനം പ്രസിദ്ധീകരിച്ച സയൻസ് അഡ്വാൻസിന്‍റെ ഡെപ്യൂട്ടി എഡിറ്റർ കിപ് ഹോഡ്ജസ് ഇതിന് അനുബന്ധമായി എഴുതിയ എഡിറ്റോറിയലില്‍ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ അണ്വായുധ ശേഷി ഇന്നുള്ളൂ. ഇത്തരത്തില്‍ ശേഷിയുള്ള ഒൻപത് രാജ്യങ്ങളിൽ മൊത്തം 14,000 ആണവ പോര്‍മുനകള്‍ വിക്ഷേപണ സജ്ഞമാണ് എന്നാണ് റിപ്പോര്‍ട്ട് എന്നും സൂചിപ്പിക്കുന്നു.