എട്ട് റഫാല്‍ വിമാനം ഗ്രീസിന് 'സംഭാവന' കൊടുക്കാന്‍ ഫ്രാന്‍സ്

കരാറില്‍ എത്തിയ 10 എണ്ണം മാത്രമേ ഫ്രാന്‍സില്‍ നിന്നും പുതിയ റഫാലായി ഗ്രീസ് വാങ്ങുകയുള്ളു. ബാക്കി എട്ടെണ്ണം ഫ്രഞ്ച് വ്യോമസേന ഗ്രീസ് വ്യോമസേനയ്ക്ക് സംഭാവനയായി നല്‍കും. 

france is Reportedly Providing Greece With 18 Rafale Jets at a Huge Discount

ഏഥന്‍സ്: ഫ്രാന്‍സില്‍ നിന്നും 18 റഫാല്‍ വിമാനങ്ങള്‍ വാങ്ങുവാന്‍ ഗ്രീസ് കരാറിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രീസ് പത്രങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്കാണ് കരാര്‍ എന്നാണ് സൂചനകള്‍. ഇതില്‍ എട്ട് റഫാല്‍ വിമാനങ്ങള്‍ ഗ്രീസിന് സംഭാവനയായി ഫ്രാന്‍സ് നല്‍കും എന്നാണ് ഗ്രീസ് മാധ്യമമായ പെന്‍റാപോസ്റ്റഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം പറയുന്നത്.

കരാറില്‍ എത്തിയ 10 എണ്ണം മാത്രമേ ഫ്രാന്‍സില്‍ നിന്നും പുതിയ റഫാലായി ഗ്രീസ് വാങ്ങുകയുള്ളു. ബാക്കി എട്ടെണ്ണം ഫ്രഞ്ച് വ്യോമസേന ഗ്രീസ് വ്യോമസേനയ്ക്ക് സംഭാവനയായി നല്‍കും. ഇത് ഗ്രീസിന് ഉപയോഗിക്കാം. ഈ കൈമാറ്റം വേഗം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഗ്രീസിന്‍റെ അയല്‍ രാജ്യമായ തുര്‍ക്കിയുമായി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് ഇത്തരം ഒരു കരാറിന് പിന്നില്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ ഗ്രീസ് വ്യോമസേനയില്‍ മൂന്നാം തലമുറ എഫ്-4ഇ ഫാന്‍റമാണ് പ്രധാന ഫൈറ്റര്‍ വിമാനങ്ങള്‍. ഇതിന് പുറമേ എഫ് 16,  മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ഇപ്പോള്‍ ഗ്രീസിന് സ്വന്തമായുണ്ട്. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ കരാര്‍. എന്നാല്‍ കരാര്‍ സര്‍ക്കാര്‍ തലത്തില്‍ അന്തിമഘട്ടത്തിലാണെന്നും. എത്ര തുകയ്ക്കാണ് കരാര്‍ എന്നത് സംബന്ധിച്ചും വിവരങ്ങള്‍ ഇല്ല. പക്ഷെ ഗ്രീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞ വിലയിലാണ് റഫാലുകള്‍ ഗ്രീസിന് ലഭിക്കുക എന്നാണ് പറയുന്നത്.

അതേ സമയം ഗ്രീസുമായുള്ള കരാറില്‍ ഈജിപ്തിനും പങ്കാളിത്തമുണ്ട്. നേരത്തെ ഈജിപ്ത് 20 റഫാലുകള്‍ ഓഡര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രീസുമായുള്ള കരാര്‍ ഉള്ളതിനാല്‍ ഫ്രഞ്ച് കമ്പനിക്ക് ഉടന്‍ തന്നെ 30 റഫാലുകകള്‍ നിര്‍മ്മിക്കേണ്ടി വരും. ഇതിന് പകരം ഉടന്‍ തന്നെ ഈജിപ്തിനായി നിര്‍‍മ്മിക്കുന്ന 20 റഫാലുകളില്‍ 10 എണ്ണം അടിയന്തരമായി ഗ്രീസിന് കൈമാറാം എന്നതാണ് കരാര്‍.

Latest Videos
Follow Us:
Download App:
  • android
  • ios