അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ; മാനം തെളിഞ്ഞാൽ കാണാം
ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂർവ്വതയേ അല്ല. ഒരു വർഷം തന്നെ പലതവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്.
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) ഒക്ടോബർ 20 വരെ കേരളത്തിൽ നിന്നും ദൃശ്യമാകും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വ്യാഴാഴ്ച വൈകിട്ട് 6.45ന് നിലയം കടന്ന് പോകുന്നത് കാണാം. പരമാവധി മൂന്ന് മിനുട്ട് നേരത്തേക്ക് മാത്രമേ നിലയം കാണാനാവൂ. ശനിയാഴ്ച വൈകിട്ട് 5.37 മുതൽ ആറ് മിനുട്ട് വരെ കാണാൻ പറ്റും. തിങ്കളാഴ്ചയും അൽപ്പനേരം അധികം ലഭിക്കും.
ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂർവ്വതയേ അല്ല. ഒരു വർഷം തന്നെ പലതവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 24 മണിക്കൂറിനിടെ 15 തവണയിലധികം ബഹിരാകാശ നിലയം ഭൂമിയെ ചുറ്റി വരുന്നുണ്ട്. ഭൂമിയും കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിലയത്തിന്റെ സഞ്ചാരപാതയും മാറിക്കൊണ്ടിരിക്കും. സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ആണ് നിലയം കാണാൻ കഴിയുക.
ബഹിരാകാശ നിലയത്തെ പിന്തുടരാം
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇപ്പോഴെവിടെയാണെന്നും അടുത്ത ഒന്നര മണിക്കൂറിൽ എവിടെയായിരിക്കുമെന്നും ഈ മാപ്പ് വഴി കണ്ടെത്താം. യൂറോപ്യൻ സ്പേസ് ഏജൻസിയുടേതാണ് ഈ ട്രാക്കർ മാപ്പ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Map Source: www.esa.int