ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തെ ആദ്യമായി 'അടിമുടി' കീഴടക്കി

 33,500 അടി ഉയരമുള്ള ഹവായി ദ്വീപിലെ മൗനകിയ അഗ്‌നിപര്‍വ്വതമാണ് യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമെന്ന പദവി വഹിക്കുന്നത്.

Earths tallest mountain is in Hawaii Heres what it took to ascend it

മുദ്രനിരപ്പില്‍ നിന്ന് 29,032 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണെങ്കിലും, 33,500 അടി ഉയരമുള്ള ഹവായി ദ്വീപിലെ മൗനകിയ അഗ്‌നിപര്‍വ്വതമാണ് യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമെന്ന പദവി വഹിക്കുന്നത്. എവറസ്റ്റിനേക്കാള്‍ ഉയരമുണ്ടെങ്കിലും മൗനകിയയുടെ പകുതിയിലധികം (19,698 അടി) വെള്ളത്തിനടിയിലാണ്. 

അതായത്, വെറും 13,802 അടി മാത്രമാണ് സമുദ്രനിരപ്പിന് മുകളിലുള്ളത്. പര്‍വ്വതാരോഹകനും അണ്ടര്‍വാട്ടര്‍ പര്യവേക്ഷകനുമായ വിക്ടര്‍ വെസ്‌കോവോ സ്വദേശി ഹവായിയന്‍ ശാസ്ത്രജ്ഞനായ ക്ലിഫ് കപോനോയുമായി ചേര്‍ന്നാണ് ഇപ്പോള്‍ മൗനകിയ അഗ്‌നിപര്‍വ്വതത്തെ കീഴടക്കിയത്. ഇവര്‍ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അതിന്റെ കൊടുമുടിയിലേക്ക് നടന്നു കയറി.

മുന്‍ അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥനായ വെസ്‌കോവോ സാഹസികതയില്‍ അപരിചിതനല്ല. അദ്ദേഹം എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ എത്തിയിട്ടുണ്ട്. കൂടാതെ ഭൂമിയിലെ അഞ്ച് സമുദ്രങ്ങളിലെയും അറിയപ്പെടുന്ന ഏറ്റവും ആഴത്തിലുള്ള പോയിന്റുകള്‍ അദ്ദേഹം കമ്മീഷന്‍ ചെയ്ത് നിര്‍മ്മിച്ച ഒരു സബ്മെര്‍സിബിള്‍ ഉപയോഗിച്ച് സന്ദര്‍ശിച്ചു.

2020-ല്‍ ഹവായിയില്‍ തന്റെ കപ്പലില്‍ ജോലി ചെയ്യുമ്പോഴാണ് മൗനകിയയെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കീഴടക്കാനുള്ള ആശയം അദ്ദേഹത്തിന് ലഭിച്ചത്. ആളുകള്‍ മൗനകിയയുടെ കരയിലെ അടിത്തറയില്‍ നിന്ന് കൊടുമുടിയിലേക്ക് കയറുമ്പോള്‍, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരും അത് ചെയ്തിട്ടില്ല. ഈ ദ്വീപില്‍ നിന്നുള്ള ഒരു മറൈന്‍ ബയോളജിസ്റ്റായ ഹിലോയിലെ ഡോ. ക്ലിഫ് കപ്പോനോയുമായി ചേര്‍ന്നാണ് ഈ ഉദ്യമം നടത്തിയത്. ഒടുവില്‍ അവര്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios