ഡിസംബര്‍ 26ലെ സൂര്യഗ്രഹണം: കേരളത്തിലെ ഈ ഭാഗങ്ങളില്‍ ഭംഗിയായി കാണാം

ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളുടെ മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. 

Countdown Begins To Solar Eclipse in Dec 26, Kalapata center of attraction

കല്‍പ്പറ്റ: ഡിസംബര്‍ 26നാണ് 2019 ലെ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇതില്‍ തന്നെ കേരളത്തിലെ കാസര്‍കോട്, വയനാട് ജില്ലകളില്‍ വ്യക്തമായി ഇത് ദര്‍ശിക്കാന്‍ സാധിക്കും എന്നാണ് കരുതപ്പെടുന്നു. ഡിസംബര്‍ 26ന്റെ സൂര്യഗ്രഹണം ലോകത്ത് ഏറ്റവും വ്യക്തമായി കാണാനാകുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് വയനാട്ടിലെ കല്‍പ്പറ്റ. 

ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളുടെ മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.  സൂര്യനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കല്‍പ്പറ്റയിലെത്തുമെന്നാണ് സൂചന. 93 ശതമാനത്തോളം വ്യക്തതയില്‍  കാസര്‍കോട്, വയനാട് ജില്ലകളില്‍ മാപ്പ് പ്രകാരം സൂര്യഗ്രഹണം വ്യക്തമാകും.  സൂര്യനും ചന്ദ്രനും ഒരേ രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. 

ഇതില്‍ തന്നെ കല്‍പ്പറ്റ പോലുള്ള പ്രദേശം  ഉയർന്ന സ്ഥലമെന്നതും അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലം എന്നതിനാലും വ്യക്തമായ കാഴ്ചയ്ക്ക് അനുകൂലമായ സ്ഥലമാണ്. അതേ സമയം വൈകുന്നേരം നാലു മണിക്കടുത്ത് ഏതാണ്ട് മൂന്ന് മിനുട്ടാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ആ സമയം മൂടല്‍ മഞ്ഞും മറ്റും ഇല്ലെങ്കില്‍ സൂര്യഗ്രഹണം വ്യക്തമായി കാണാം. അതേ സമയം മംഗലാപുരം, കാസർഗോഡ്, കണ്ണൂർ, തലശ്ശേരി ഒക്കെ 93 ശതമാനം കാഴ്ച ലഭിക്കുന്ന കറുത്ത ബാൻഡിലാണ്

ശാസ്ത്രജ്ഞരെ സംബന്ധിച്ച് ആകാശത്ത് പരീക്ഷണദിവസവും പൊതുജനങ്ങളെ സംബന്ധിച്ച് ദൃശ്യവിരുന്നുമാവും ഡിസംബര്‍ 26. സൂര്യഗ്രഹണത്തെ സംബന്ധിച്ചുള്ള അന്ധവിശ്വാസത്തെ തുറന്നുകാട്ടാനും ശാസ്ത്രാവബോധം വളര്‍ത്താനുള്ള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ ശാസ്ത്ര സംഘടനകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios