Anil Menon : നാസയുടെ പുതിയ പത്ത് ആസ്ട്രനോട്ടുകളിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും
ഉക്രേനിയന്‍-ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ, ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലെ മിനിസോട്ടയിൽ. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ്.
വാഷിംഗ്ടൺ: ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്കായി നാസ (NASA) പുതിയ പത്ത് ആസ്ട്രനോട്ടുകളെ (Astronauts) തെരഞ്ഞെടുത്തു. ആർട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ തെരഞ്ഞെടുപ്പ്. ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവിയാത്രകളിലും ഈ സംഘത്തിലെ അംഗങ്ങൾ പങ്കാളികളാകും.
ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. ഇന്ത്യൻ വംശജനായ അനിൽ മേനോനും തെരഞ്ഞടുക്കപ്പെട്ടവരിലുണ്ട്. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‍വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് സംഘാങ്ങൾ. 12,000ത്തിൽ അധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
1959ലാണ് നാസ അസ്ട്രനോട്ട് കാൻഡിഡേറ്റ് ക്ലാസ് തുടങ്ങിയത്. ഇത് 23മാത് ബാച്ചാണ്.
അനിൽ മേനോൻ
ഉക്രേനിയന്‍-ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ, ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലെ മിനിസോട്ടയിൽ. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ന്യൂറോ ബയോളജി പഠിച്ച അനിൽ ഹണ്ടിംഗ്ടൺ രോഗത്തെ പറ്റിയാണ് ഗവേഷണം നടത്തിയത്. ഇതിന് ശേൽം റോട്ടറി അമ്പാസഡോറിയൽ സ്കോളറായി ഇന്ത്യയിൽ ഒരു വർഷം പഠന നടത്തിയ പോളിയോ വാക്സിനേഷനെക്കുറിച്ച് പഠിക്കുകയും പ്രചാരം നൽകുകയുമായിരുന്നു ഇന്ത്യയിലെ ദൗത്യം.
2014ലാണ് അനിൽ മേനോൻ നാസയുടെ കൂടെ ചേരുന്നത്.ഫ്ലൈറ്റ് സർജനായിട്ടായിരുന്നു തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചു. 2018ൽ സ്പേസ് എക്സിനൊപ്പം ചേർന്ന മേനോൻ അവിടെ അഞ്ച് വിക്ഷേപണ ദൗത്യങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചു.
പുതിയ ബഹിരാകാശയാത്രികർക്കുള്ള രണ്ട് വര്‍ഷത്തെ പ്രാരംഭ പരിശീലനം 2022 ജനുവരിയില്‍ ആരംഭിക്കും. പരിശീലനത്തിന് ശേഷം
സംഘാങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കും.
നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണാണ് 2021 ബഹിരാകാശയാത്രിക ബാച്ചിലെ അംഗങ്ങളെ പരിചയപ്പെടുത്തി. നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ പുതിയ ബാച്ചായിരുന്നു ഇത്, ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിന് സമീപമുള്ള എല്ലിംഗ്ടണ്‍ ഫീല്‍ഡില്‍ നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് അനില്‍ മേനോന്‍ ഉള്‍പ്പെട്ട പുതിയ ബാച്ച് അംഗങ്ങളെ വെളിപ്പെടുത്തിയത്.