Asteroid : ജാഗ്രതൈ! 30 വര്‍ഷത്തിന് ശേഷം ഭൂമിയിലേക്ക് വീണ്ടും കൂറ്റന്‍ ഛിന്നഗ്രഹം! ജനുവരി 18 നിര്‍ണായകം!

 ഈ ഛിന്നഗ്രഹത്തിന് സൂര്യനെ ചുറ്റാന്‍ 1.57 ഭൗമവര്‍ഷങ്ങള്‍ വേണം. ഇതിനര്‍ത്ഥം ഓരോ 30 വര്‍ഷം കൂടുമ്പോഴും അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മറികടക്കുന്നു എന്നാണ്...

alert massive asteroid coming towards earth after 30 years

പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, ജനുവരി 11-ന് ഭൂമിക്കരികിലൂടെ കടന്നുപോയ ബിഗ് ബെന്നിനേക്കാള്‍ വലുത് ഉള്‍പ്പെടെ ഭൂമിയെ കടന്നുപോയ നിരവധി ഛിന്നഗ്രഹങ്ങള്‍ (Asteroid ) ഇതിനകം കണ്ടു. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകാന്‍ കാത്തിരിക്കുന്നത് മറ്റൊരു വലിയ ഛിന്നഗ്രഹമാണ്. ജനുവരി 18 ചൊവ്വാഴ്ച വൈകീട്ട് 4.51ന്. ET, 3,451 അടി വ്യാസമുള്ള (ഒരു കിലോമീറ്ററിലധികം) ഒരു ഛിന്നഗ്രഹം മണിക്കൂറില്‍ ആയിരക്കണക്കിന് മൈല്‍ വേഗതയില്‍ നമ്മുടെ ഭൂമിയെ കടന്നുപോകും. നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) (NAASA) സ്‌മോള്‍-ബോഡി ഡാറ്റാബേസ് ഈ വരാനിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി. 1994-ല്‍ ഓസ്ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്സര്‍വേറ്ററിയില്‍ വച്ച് റോബര്‍ട്ട് മക്നോട്ട് കണ്ടെത്തിയതിനാല്‍ 7482 അല്ലെങ്കില്‍ 1994 PC1 എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഛിന്നഗ്രഹത്തിന് സൂര്യനെ ചുറ്റാന്‍ 1.57 ഭൗമവര്‍ഷങ്ങള്‍ വേണം. ഇതിനര്‍ത്ഥം ഓരോ 30 വര്‍ഷം കൂടുമ്പോഴും അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മറികടക്കുന്നു എന്നാണ്.

മണിക്കൂറില്‍ 47,344 മൈല്‍ വേഗതയില്‍ നമ്മുടെ ഗ്രഹത്തിന്റെ 1.2 ദശലക്ഷം മൈലുകള്‍ക്കുള്ളില്‍ ഇത് കടന്നുപോകുമെന്ന് നാസ പ്രവചിക്കുന്നു. 7482 (1994 PC1) ഭൂമിയില്‍ പതിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും, അടുത്ത രണ്ട് നൂറ്റാണ്ടുകളില്‍ ഭൂമിക്ക് ലഭിക്കുന്ന ഏറ്റവും അടുത്ത ഛിന്നഗ്രഹം ഇതായിരിക്കുമെന്ന് നാസ കണക്കാക്കുന്നു. വിഷമിക്കേണ്ട! ഏറ്റവും അടുത്തുള്ളതാണെങ്കിലും, അത് അപകടത്തിന്റെ അലാറം മുഴക്കാനുള്ളത്ര അടുത്തായിരിക്കില്ല. ഈ ഭീമന്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമി 1.2 ദശലക്ഷം മൈല്‍ (1.93 ദശലക്ഷം കിലോമീറ്റര്‍) അകലെയായിരിക്കുമെന്ന് നാസ പറയുന്നു.

ഭൂമിയില്‍ പതിക്കുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണോ ഇത്?
1994 പിസി1 എന്ന ഈ ഛിന്നഗ്രഹം ഭൂമിയിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമായിരിക്കില്ല. നേരത്തെ, 2017 സെപ്റ്റംബര്‍ 1 ന്, ഛിന്നഗ്രഹം 3122 ഫ്‌ലോറന്‍സ് (1981 ET3) കടന്നുപോകുകയും ഭൂമിയുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. 2.5 മുതല്‍ 5.5 മൈല്‍ വരെ വ്യാസമുള്ളതായി വിശ്വസിക്കപ്പെടുന്ന ആ ഛിന്നഗ്രഹം 2057 സെപ്റ്റംബര്‍ 2 ന് വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകും.

ഈ കൂറ്റന്‍ ഛിന്നഗ്രഹത്തിന് സാക്ഷ്യം വഹിക്കണോ?
ഈ ഛിന്നഗ്രഹം ഇപ്പോള്‍ കാണാനാവും. മുമ്പ് 'അപ്പോക്കലിപ്റ്റിക്' എന്ന് തെറ്റായി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ ഭീമന്‍ ഛിന്നഗ്രഹം ഒരു നല്ല ദൂരദര്‍ശിനിയിലൂടെ ദൃശ്യമാകും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു ദൂരദര്‍ശിനിയിലേക്ക് ആക്സസ് ഇല്ലെങ്കില്‍, വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് അത് ലൈവായി കാണാനാകും.

Latest Videos
Follow Us:
Download App:
  • android
  • ios