മറഞ്ഞിരിക്കുന്നത് മഹാനിധി, 200 വര്‍ഷം ലോകത്തിന് മറ്റൊരു ഇന്ധനവും വേണ്ട; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ഫോസില്‍ ഇന്ധനങ്ങളുടെ യുഗം ഉടന്‍ അവസാനിക്കുമോ? 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ വാതക ശേഖരം ഭൂമിക്കുള്ളില്‍ നിലകൊള്ളുന്നതായി പുതിയ പഠനം 

6 2 trillion tons of Hidden Hydrogen Gass reservoirs can fuel us for at least 200 years study

കാലിഫോര്‍ണിയ: ഫോസില്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമോ എന്ന ആശങ്ക ലോകത്തുണ്ട്. ഇതിനിടെ ആശ്വാസകരമാകുന്ന മറ്റൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. കുറഞ്ഞത് 200 വര്‍ഷത്തേക്കെങ്കിലും ലോകത്തിന്‍റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഗ്യാസ് ഭൂമിക്കുള്ളില്‍ മറഞ്ഞിരിക്കുന്നതായാണ് പുതിയ പഠനങ്ങളുടെ അനുമാനം. 

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച 'മോഡല്‍ പ്രൊഡിക്ഷന്‍സ് ഓഫ് ഗ്ലോബര്‍ ജിയോളജിക് ഹൈഡ്രജന്‍ റിസോഴ്‌സസ്' എന്ന പഠനമാണ് മറഞ്ഞിരിക്കുന്ന മഹാ ഇന്ധനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ പെട്രോളിയം ജിയോകെമിസ്റ്റായ ജെഫ്രി എല്ലിസാണ് പഠനത്തിന്‍റെ പ്രധാന രചയിതാവ്. ഭൂമിക്കുള്ളിലെ അറകളില്‍ 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ വാതകം മറഞ്ഞിരിക്കുന്നു. ഇതുവരെ അറിവുള്ള പെട്രോളിയം ശേഖരത്തിന്‍റെ ഏകദേശം 26 ഇരട്ടി വരും ഹൈഡ്രജന്‍ ഗ്യാസ് ശേഖരം. എന്നാല്‍ ആകെയുള്ള പ്രതിസന്ധി ഈ ഹൈഡ്രജന്‍ ഗ്യാസ് ശേഖരങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ്. 

Read more: 2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍ നിരാശരാവേണ്ടിവരും

ഭാവി ഇന്ധന ഉപഭോഗത്തില്‍ നാഴികക്കല്ലായേക്കാവുന്ന സൂചനകളാണ് പഠനം നല്‍കുന്നത്. കുറഞ്ഞത് ഇരുനൂറ് വര്‍ഷം ലോകത്തിന് ഉപയോഗിക്കാന്‍ തക്ക ഊര്‍ജം ഹൈഡ്രജന്‍ ഗ്യാസ് ശേഖരം കരുതിവച്ചിരിക്കുന്നു. ചില മേഖലകളില്‍ ഭാവി ഇന്ധന ഉപഭോഗത്തിന്‍റെ 30 ശതമാനമെങ്കിലും ഹൈഡ്രജന്‍ ഗ്യാസ് വഹിച്ചേക്കാമെന്നാണ് പഠനത്തിലെ പ്രധാന നിരീക്ഷണം. 2050 ആകുമ്പോഴേക്കാം ഹൈഡ്രജന്‍ ഗ്യാസ് ഉപഭോഗം അഞ്ച് മടങ്ങിലേറെ വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

ഹൈഡ്രജന്‍ ചെറിയ തന്‍മാത്രാ രൂപത്തിലായതിനാല്‍ ഭൂമിക്കുള്ളില്‍ വലിയ അളവില്‍ ശേഖരിക്കപ്പെടുക പ്രയാസകരമായിരിക്കും എന്ന മുന്‍ നിഗമനങ്ങള്‍ തള്ളിക്കളയുന്നതാണ് പുതിയ പഠനം. ഭൂമിക്കുള്ളിലെ പാറക്കെട്ടുകളിലുള്ള വിള്ളലുകള്‍ കാരണം ഹൈഡ്രജന്‍ ഭൂഗര്‍ഭത്തില്‍ വലിയ അളവില്‍ അടിഞ്ഞുകൂടില്ല എന്നായിരുന്നു ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് അൽബേനിയയിലെയും പശ്ചിമാഫ്രിക്കയിലെയും ക്രോമിയം ഖനികളില്‍ നിന്നുള്ള കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഹൈഡ്രജൻ ഭൂഗർഭ സംഭരണികളില്‍ ഗണ്യമായ അളവില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടാവും എന്നാണ്. 

Read more: വീണ്ടും ജെയിംസ് വെബ് ദൂരദർശിനി മാജിക്; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി, കൂടെ അയല്‍ക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios