Union Coop : നറുക്കെടുപ്പിലെ 102 വിജയികളെ യൂണിയന്‍ കോപ് പ്രഖ്യാപിച്ചു

യുഎഇയുടെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ തുടങ്ങിയ ക്യാമ്പയിന്‍ 100 ദിവസം നീളുമെന്നും ഇപ്പോള്‍ തന്നെ 102 പേര്‍ക്ക് സമ്മാനങ്ങള്‍ നേടാനായെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് ഐഫോണ്‍ 13 സ്മാര്‍ട്ട്‌ഫോണുകള്‍, സ്വര്‍ണം, തമായസ് പോയിന്റുകള്‍, മൗണ്ടന്‍ ബൈക്കുകള്‍ എന്നിങ്ങനെ വിവിധ സമ്മാനങ്ങളാണ് ലഭിച്ചത്.

Union Coop Announces 102 Raffle Winners

ദുബൈ: യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop), മെഗാ ഡിസ്‌കൗണ്ട് ക്യാമ്പയിനില്‍ ദിവസനേയുള്ള നറുക്കെടുപ്പില്‍(raffle draws) വിജയിച്ചവരുടെ പേരുകള്‍ പ്രഖ്യാപിച്ചു. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 10നാണ് മെഗാ ഡിസ്‌കൗണ്ട് ക്യാമ്പയിനിന് യൂണിയന്‍ കോപ് തുടക്കമിട്ടത്. അറബ് രാജ്യങ്ങളടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ള 102 പേര്‍ക്കാണ് നറുക്കെടുപ്പില്‍ ഇതുവരെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ളത്. ക്യാമ്പയിന്‍ തുടരുമെന്നും ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവ് നല്‍കുമെന്നും യൂണിയന്‍ കോപ് അറിയിച്ചു.

യുഎഇയുടെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ തുടങ്ങിയ ക്യാമ്പയിന്‍ 100 ദിവസം നീളുമെന്നും ഇപ്പോള്‍ തന്നെ 102 പേര്‍ക്ക് സമ്മാനങ്ങള്‍ നേടാനായെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഈ ഓഫറുകള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും സമൂഹത്തിലെ ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്നതിനായി വളരെയേറെ ശ്രദ്ധയോടെ, ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് യൂണിയന്‍ കോപ് ക്യാമ്പയിന്‍ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് ഐഫോണ്‍ 13 സ്മാര്‍ട്ട്‌ഫോണുകള്‍, സ്വര്‍ണം, തമായസ് പോയിന്റുകള്‍, മൗണ്ടന്‍ ബൈക്കുകള്‍ എന്നിങ്ങനെ വിവിധ സമ്മാനങ്ങളാണ് ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ദേശീയ ദിനത്തിന്റെ സന്തോഷത്തില്‍ യൂണിയന്‍ കോപും പങ്കടുചേര്‍ന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പയിന്‍. സമൂഹത്തില്‍ ഈ അവസരത്തില്‍ സന്തോഷം പങ്കുവെക്കാനും അവശ്യ സാധനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കി, എല്ലാ ഉപഭോക്താക്കളുടെ മനസ്സില്‍ സന്തോഷം നിറയ്ക്കുകയുമാണ് യൂണിയന്‍ കോപെന്ന് അദ്ദേഹം വ്യക്തമാക്കി.

Union Coop Announces 102 Raffle Winners

യൂണിയന്‍ കോപ് സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് വിലയേറിയ സമ്മാനങ്ങളോ യൂണിയന്‍ കോപിന്റെ ശാഖകളും കൊമേസ്യല്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഷോപ്പിങ് നടത്താനോ ഉള്ള അവസരമാണ് ലഭിക്കുക.


 

Latest Videos
Follow Us:
Download App:
  • android
  • ios