പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി
യുഎഇയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനുള്ള ലബോറട്ടറി സംവിധാനം പാകിസ്ഥാന്‍ ഏര്‍പ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചിരിക്കുന്നത്.
അബുദാബി: പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും യുഎഇയില്‍ താത്കാലിക വിലക്ക്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജി.സി.എ.എ) ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പാകിസ്ഥാനില്‍ നിന്നുള്ള ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
യുഎഇയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനുള്ള ലബോറട്ടറി സംവിധാനം പാകിസ്ഥാന്‍ ഏര്‍പ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചിരിക്കുന്നത്. ജൂണ്‍29 തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്ക് വരുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ യാത്രക്കാരും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്നും യുഎഇ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.