ഇന്ത്യക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന ഒരേയൊരു അന്താരാഷ്ട്ര എയർലൈൻ; സഞ്ചാരികളെ ഇതിലേ..

യാത്രാപ്രേമികളായ ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. 

Japan airlines to give free flight tickets to visitors from india

ടോക്കിയോ: ജപ്പാനിലേക്കുള്ള യാത്ര നിങ്ങളുടെ ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടോ? എന്നാല്‍ വൈകേണ്ട, ഇന്ത്യക്കാര്‍ക്ക് നല്ല സമയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ് അന്താരാഷ്ട്ര വിമാന കമ്പനിയായ ജപ്പാന്‍ എയര്‍ലൈന്‍സ്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി വളരെ ആകര്‍ഷകമായ ഓഫറാണ് ജപ്പാന്‍ എയര്‍ലൈന്‍സ് മുമ്പോട്ട് വെക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎസ്, കാനഡ, മെക്സിക്കോ, തായ്‍ലന്‍ഡ്, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബെയ്ജിങ്, ഷാങ്ഹായ്, ഡാലിയന്‍, തിയാന്‍ജിന്‍, തായ്പേയ്, ഗാങ്സു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഉള്‍പ്പെടെ ഈ പ്രത്യേക ഓഫര്‍ ലഭ്യമാകും. ഓഫര്‍ അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജപ്പാന്‍ എയര്‍ലൈന്‍സില്‍ ജപ്പാനിലേക്കുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ജപ്പാനില്‍ ചുറ്റിക്കറങ്ങാനുള്ള ആഭ്യന്തര വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു. ജപ്പാനില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തേക്കും പോകാനുള്ള സൗജന്യ ആഭ്യന്തര വിമാന ടിക്കറ്റാണ് ലഭിക്കുക. 

ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, അന്താരാഷ്ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ഒരേ റിസര്‍വേഷനില്‍ ബുക്ക് ചെയ്യുക. ജപ്പാന്‍ എയര്‍ലൈന്‍സില്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ജപ്പാനില്‍ എവിടേക്കാണ് യാത്ര ചെയ്യേണ്ടതെന്ന് തീരുമാനിച്ച് ആ ആഭ്യന്തര ടിക്കറ്റ് കൂടി ബുക്ക് ചെയ്യുക. ഈ ഓഫര്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ മാത്രമെ ലഭ്യമാകൂ. ചില കോഡ്ഷെയര്‍ വിമാനങ്ങള്‍ക്ക് ഓഫര്‍ ബാധകമല്ല. ഇത് കൂടാതെ ജപ്പാനില്‍ 24 മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ്ഓവര്‍ ഉണ്ടെങ്കില്‍ ചില നിരക്കുകള്‍ നല്‍കേണ്ടി വരും, അത് പുറപ്പെടുന്ന രാജ്യം അനുസരിച്ചാണ് തീരുമാനിക്കുന്നത്. യുഎസ്, കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിരക്ക് ബാധകം. ഇവര്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജപ്പാനില്‍ തങ്ങിയാല്‍ സ്റ്റോപ്പോവര്‍ ഫീസായ 100 യുഎസ് ഡോളര്‍ നല്‍കേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അധിക നിരക്കുകളില്ല. ജപ്പാനിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. 

Read Also -  പുതിയ പത്ത് സർവീസുകൾ കൂടി; യാത്രക്കാർക്ക് സന്തോഷം, ഈ സ്ഥലങ്ങളിലേക്ക് അടുത്ത വർഷം മുതൽ ഇത്തിഹാദിൽ പറക്കാം

Latest Videos
Follow Us:
Download App:
  • android
  • ios