Asianet News MalayalamAsianet News Malayalam

യുഎഇയില്‍ രാജകീയ വിവാഹം, പങ്കെടുത്ത് ശൈഖ് മുഹമ്മദ്; ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുടെ മകന്‍ വിവാഹിതനായി

വിവാഹ ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു. 

Sheikh Mohammed attends royal wedding ceremony of Umm Al Quwain rulers son
Author
First Published Jan 13, 2024, 2:10 PM IST | Last Updated Jan 13, 2024, 2:10 PM IST

ദുബൈ: സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ മകന്‍ ശൈഖ് അബ്ദുല്ല ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല വിവാഹിതനായി. വിവാഹ ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു. 

അജ്മാന്‍ കിരീടാവകാശിയായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ മകളാണ് വധു. നവദമ്പതികള്‍ക്ക് ദുബൈ ഭരണാധികാരി ആശംസകള്‍ നേര്‍ന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ശൈഖ് മുഹമ്മദിനൊപ്പം വിവാഹത്തിൽ പങ്കെടുത്തു.

Sheikh Mohammed attends royal wedding ceremony of Umm Al Quwain rulers son

Read Also -  ഇത് 'അപ്രതീക്ഷിത സന്തോഷം'; കഫേയിലെത്തി ശൈഖ് മുഹമ്മദ്, അമ്പരന്ന് ആളുകള്‍, ഫോട്ടോകളും വീഡിയോയും വൈറല്‍

യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു; യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദി 

അബുദാബി: യുഎഇയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ് ചടങ്ങ് നടന്നത്.

യുവജന വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ നെയാദി, ധന സാമ്പത്തിക മന്ത്രാലയ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി, യുഎഇ പ്രസിഡന്‍ററിന്‍റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എന്നിവരാണ് അധികാരമേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios