മലയാളത്തിന് മറ്റൊരു പ്രണയ ചിത്രം; പുതുമുഖങ്ങൾക്കൊപ്പം ധ്യാനും, 'ഓശാന’ ടീസർ എത്തി

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'.

actor dhyan sreenivasan movie Oshana Official Teaser

വാഗതനായ എൻ വി മനോജ് സംവിധാനം ചെയ്ത് എംജെഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഓശാന എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തെത്തി. പ്രണയാർദ്രമായൊരു സിനിമയാണിതെന്നാണ് ടീസർ നൽകുന്ന സൂചന. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിൻ ജോസുമാണ്. ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് 123 മ്യൂസിക്സ് ആണ്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'യെന്ന് അണിയറക്കാര്‍ പറയുന്നു. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവർക്കൊപ്പം ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസമദ്, നിഴൽകൾ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായർ, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

'ഓശാന'യുടെ ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം നിർവ്വഹിക്കുന്നത് ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈനർ അനുക്കുട്ടനുമാണ്. അലക്സ് വി വർഗീസ് ആണ് കളറിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷൻ പയ്യന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം ദിവ്യ ജോബി, പബ്ലിസിറ്റി ഡിസൈന്‍സ് ഷിബിൻ സി ബാബു. ടീസറും ട്രെയ്‍ലറും എഡിറ്റ് ചെയ്തത് വി എസ് വിനായക്. ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) 'ഓശാന'യുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാനിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.  

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; 'പണി' ട്രെയില‍ർ നാളെ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios