Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ധാരണയായി! സഞ്ജുവിന് ജയസ്വാളിനും കോടികള്‍ വാരാം

സഞ്ജുവിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും രാജസ്ഥാന്‍ പരിഗണിക്കുന്നത് ജയ്‌സ്വാളിനേയാണ്.

sanju samson and jaiswal continue with rajasthan royals for 18 crore
Author
First Published Oct 15, 2024, 10:35 PM IST | Last Updated Oct 15, 2024, 10:35 PM IST

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ സഞ്ജു സാംസണെ നിലനിര്‍ത്താനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ട്വന്റി 20 സെഞ്ച്വറിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിന്റെ തീരുമാനം. ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തും. പതിനെട്ട് കോടി രൂപ നല്‍കി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

2021ല്‍ രാജസ്ഥാന്റെ നായകനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീകനായി തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയം. ഐപിഎല്ലില്‍ സഞ്ജു 167 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 4419 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജുവിനൊപ്പം യുവതാരം യശസ്വീ ജയ്‌സ്വാളിനും പതിനെട്ട് കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് രാജസ്ഥന്റെ തീരുമാനം. 

ശ്രമിച്ചിട്ട് കിട്ടിയില്ലെങ്കി നിരാശപ്പെടേണ്ടതില്ല! ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ശൈലിയെ കുറിച്ച് ഗംഭീര്‍

സഞ്ജുവിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും രാജസ്ഥാന്‍ പരിഗണിക്കുന്നത് ജയ്‌സ്വാളിനേയാണ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ് എന്നിവരായിരിക്കും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന മറ്റു രണ്ടുതാരങ്ങള്‍. ബട്‌ലര്‍ക്കായി 14 കോടി രൂപയും പരാഗിനായി 11 കോടിരൂപയും രാജസ്ഥാന്‍ മാറ്റിവയ്ക്കുമെന്നാണ് വാര്‍ത്തകള്‍. അണ്‍കാപ്ഡ് ഇന്ത്യന്‍ താരമായി പേസര്‍ സന്ദീപ് ശര്‍മയും ടീമില്‍ തുടരും. നാലു കോടി രൂപയാണ് സന്ദീപിനായി രാജസ്ഥാന്‍ മുടക്കുക. യുസ്‌വേന്ദ്ര ചാഹല്‍, ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, വിന്‍ഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയും ടീമില്‍ നിലനിര്‍ത്താന്‍ രാജസ്ഥാന് താല്‍പര്യമുണ്ട്.

ഐപിഎല്‍ താരലേലം ഇത്തവണ സൗദി അറേബ്യയിലായിരിക്കും നടക്കുക. മെഗാ താര ലേലത്തില്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതിനായി ആകെ ചെലവഴിക്കാവുന്ന 120 കോടിയില്‍ 75 കോടിയാണ് ഉപയോഗിക്കാനാവുക. ഇന്ത്യന്‍ താരങ്ങളെയോ വിദേശ താരങ്ങളെയോ ഇത്തരത്തില്‍ നിലനിര്‍ത്താനാകും. ഇതില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടാകില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios