സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി; ശ്വാസകോശ വീക്കമെന്ന് റോയൽ കോർട്ട്
സല്‍മാന്‍ രാജാവിന്‍റെ ആരോഗ്യ വിവരം റോയല്‍ കോര്‍ട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ശ്വാസകോശത്തില്‍ വീക്കം ഉണ്ടായതിനെ തുടര്‍ന്നാണ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് രാജാവിന് വൈദ്യപരിശോധന നടത്തിയത്. സല്‍മാന്‍ രാജാവിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. മേയ് മാസത്തില്‍ ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ക്ലിനിക്കില്‍ നടത്തിയ ആദ്യ വൈദ്യപരിശോധനയില്‍ സല്‍മാന്‍ രാജാവിനെ ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
Read Also - 'ആടുജീവിത'ത്തിലെ ക്രൂരനായ അർബാബ് അല്ല, ഇത് ഫ്രണ്ട്ലി കഫീൽ; മറുപടിയായി അറബ് ചിത്രം, നടൻ മലയാളി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം