സൗദി, ജർമൻ കമ്പനികൾ ചേർന്ന് കൊവിഡ് വാക്സിൻ നിർമിക്കാൻ കരാര്‍

ജർമനിയിൽ ബയോമെഡിക്കൽ ഗവേഷണരംഗത്ത് അറിയപ്പെടുന്ന കമ്പനിയാണ് ‘ക്യുർവാക്’ (CureVac). സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് സൗദിയിൽ വാക്സിൻ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ധാരണാപത്രത്തിൽ പറയുന്നു. 

Saudi Arabia signs deal with German firm to distribute COVID vaccine

റിയാദ്: സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു. ജർമനിയിലെ ക്യൂർവാക് എന്ന കമ്പനിയുമായാണ് സൗദി കമ്പനിയായ സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് ഇത് സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചത്. സൗദി കമ്പനി ഫോർ ഡ്രഗ് ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് എന്നാണ് ‘സ്പിമാക്കോ’യുടെ പൂർണരൂപം. 

ജർമനിയിൽ ബയോമെഡിക്കൽ ഗവേഷണരംഗത്ത് അറിയപ്പെടുന്ന കമ്പനിയാണ് ‘ക്യുർവാക്’ (CureVac). സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് സൗദിയിൽ വാക്സിൻ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ധാരണാപത്രത്തിൽ പറയുന്നു. വാക്സിൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവൺമെൻറ് നടപടികൾ ക്യുർവാക്കിന് വേണ്ടി സ്പിമാക്കോ നിർവഹിക്കും. വാക്സിൻ വിൽപന, വിതരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അനുമതിയും അഗീകാരവും സൗദി ആരോഗ്യമന്ത്രാലയം, ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി എന്നിവയിൽ നിന്നും നേടലും കമ്പനിയുടെ ചുമതലയാണ്. യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനുള്ള നടപടിയും സ്പിമാക്കോ നിർവഹിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios