സൗദി അറേബ്യയിൽ 1102 പേർ കൂടി ഇന്ന് കൊവിഡ് രോഗമുക്തി നേടി

രാജ്യത്തെ വിവിധ  ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,004 ആയി കുറഞ്ഞു. ഇതിൽ 1095 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.5  ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. 

saudi arabia reports 1102 covid recoveries today

റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച 1102 പേർ രോഗമുക്തരായി. 561 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 27 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു.  ഇതോടെ ആകെ മരണസംഖ്യ 4569ഉം ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 3,31,359ഉം ആയി. ഇതിൽ 313786 പേർ രോഗമുക്തി നേടി. 

രാജ്യത്തെ വിവിധ  ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,004 ആയി കുറഞ്ഞു. ഇതിൽ 1095 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.5  ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 5, ജിദ്ദ 2, മക്ക 4, മദീന 1, ദമ്മാം 2, ത്വാഇഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2,  ഖർജ് 1, സബ്യ 1, അയൂൺ 1, സുൽഫി 1, അൽഖുവയ്യ 1, ദമദ് 1 എന്നിവിടങ്ങളിലാണ് ബുനാഴ്ച മരണങ്ങൾ സംഭവിച്ചത്. 

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ  ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 75. ജിദ്ദ 51, ഹുഫൂഫ് 38, മദീന 37, റിയാദ് 34, ദമ്മാം 29, യാംബു 26, ബൽജുറഷി 19, ജുബൈൽ 14, ഹാഇൽ 14,  മുബറസ് 13, ഖത്വീഫ് 12, ഖമീസ് മുശൈത്ത് 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 48,854  സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,190,822 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios