യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും.

UAE national day  Two day announced holiday for private sector employees in uae

അബുദാബി: ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബർ 2, 3 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് യുഎഇ. ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 

ദേശീയദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് യുഎഇ. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ദേശീയദിനാഘോഷത്തെ പേരിട്ടിരിക്കുന്നത്. സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും വളർച്ചയുടെയും സൗഭാഗ്യം അനേകരാജ്യങ്ങളിലെ പ്രവാസികളിലൂടെ ആ രാജ്യങ്ങളിലേക്ക് കൂടിയെത്തിച്ച ഐക്യ അറബ് എമിറേറ്റ്സ്, യുഎഇ. സ്വന്തം രാജ്യം കഴിഞ്ഞാൽ മലയാളികളുൾപ്പടെ ഇന്ത്യക്കാർ ഏറ്റവും സജീവമായി പങ്കെടുക്കുന്ന ദിനം. ദേശീയ ദിനാഘോഷങ്ങൾക്ക് ഈദ് അൽ ഇത്തിഹാദ് എന്നാണ് പേര് നൽകിയിരിക്കുന്നത്. 

1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ്സ് രൂപംകൊണ്ടത്. ഇത് 53-ാമത് ദേശീയദിനമാണ്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ. സുസ്ഥിരതയ്ക്കും സഹകരണത്തിനുമാണ് ഊന്നൽ. ഇത്തവണത്തെ ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദി എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios