ഇത്തരം പ്രദേശങ്ങളിലെ നാലിലൊന്ന് സസ്യങ്ങളും പ്രകൃതിദത്ത ഔഷധങ്ങളായതിനാല്‍ മഴക്കാടുകളെ "ലോകത്തിലെ ഏറ്റവും വലിയ ഫാർമസി" എന്ന് വിളിക്കുന്നു.
Image credits: Getty
ആമസോൺ മഴക്കാടുകൾ
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ. കുറഞ്ഞത് 2.3 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള ആമസോൺ തെക്കേ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
Image credits: Getty
കോംഗോ ബേസിൻ മഴക്കാട്
7,80,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള മധ്യ ആഫ്രിക്കയിലെ കോംഗോ ബേസിൻ മഴക്കാടുകളാണ് രണ്ടാമത്തെ വലിയ മഴക്കാടുകൾ.
Image credits: Getty
കോംഗോ ബേസിൻ മഴക്കാട്
കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിങ്ങനെ ആറ് രാജ്യങ്ങളെ ഈ മഴക്കാട് ഉൾക്കൊള്ളുന്നു.
Image credits: Getty
ന്യൂ ഗിനിയ ദ്വീപ് മഴക്കാട്
ലോകത്തിലെ മൂന്നാമത്തെ വലിയ മഴക്കാടുകൾ ന്യൂ ഗിനിയ ദ്വീപിലാണ്.
Image credits: Getty
ന്യൂ ഗിനിയ ദ്വീപ് മഴക്കാട്
കിഴക്കൻ പകുതി പാപുവ ന്യൂ ഗിനിയയുടെ ഭാഗമാണ്, പടിഞ്ഞാറൻ പകുതി ഇന്തോനേഷ്യയുടെയും. ഈ ദ്വീപ് ഏകദേശം 3,03,000 ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്നു.
Image credits: Getty
സുന്ദലാൻഡ് മഴക്കാടുകൾ
തെക്കുകിഴക്കൻ ഏഷ്യയിലെ മലായ് പെനിൻസുലയും അടുത്തുള്ള സുമാത്ര, ജാവ, ബോർണിയോ എന്നീ ദ്വീപുകൾ ഉള്‍പ്പെടുന്ന സുന്ദലാൻഡ് മഴക്കാടുകൾ 1,97,000 ചതുരശ്ര മൈൽ വ്യാപിച്ച് കിടക്കുന്നു.
Image credits: Getty
മെകോംഗ് നദീതടം
ഏകദേശം 3,000 മൈൽ (4,900 കി.മീ) നീളമുള്ള, തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ മെകോംഗ് നദിയോട് ചേർന്ന മെകോംഗ് നദീതടമാണ് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മഴക്കാട്.