റോയൽ ഒമാൻ പോലീസിന്റെ ഉപഭോക്തൃ സേവനങ്ങൾ ആരംഭിച്ചു
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ ഇവ നിർത്തിവെച്ചിരിക്കുകയായിരുന്നു.
മസ്‍കത്ത്: റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങൾ ജൂലൈ ഒന്നു മുതൽ ആരംഭിച്ചു. വിസ അനുവദിക്കൽ, വിസ സ്റ്റാമ്പിങ്, റസിഡന്റ് കാർഡ് എന്നിങ്ങനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‍പോര്‍ട്ട് ആന്റ് റെസിഡന്‍സിന് കീഴിലുള്ള എല്ലാ സേവനങ്ങളും ആരംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ ഇവ നിർത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് റോയൽ ഒമാൻ പൊലീസ് സിവിൽ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നത്.