ഐപിഎല്ലിലെ പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവൻശിക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം; പ്രതികരിച്ച് പിതാവ്

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയൽസുമാണ് ശക്തമായി രംഗത്തെത്തിയത്. ഒടുവില്‍ 1.10 കോടിക്ക് രാജസ്ഥാന്‍ വൈഭവിനെ ടീമിലെത്തിച്ചു.

13 year old Vaibhav Suryavanshi's Father Responds to Age Fraud Allegations

പറ്റ്ന: ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി മുടക്കി സ്വന്തമാക്കിയ 13കാരന്‍ വൈഭവ് സൂര്യവൻശിക്കെതിരെ ഉയര്‍ന്ന പ്രായത്തട്ടിപ്പ് ആരോപണങ്ങളോട് പ്രതികരിച്ച് പിതാവ് സഞ്ജീവ് സൂര്യവന്‍ശി. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിക്കാനായി നിലവില്‍ ദുബായിലാണ് വൈഭവ് ഉള്ളത്. ഇന്നലെ ഐപിഎല്‍ താരലേലത്തില്‍ വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രായത്തട്ടിപ്പ് ആരോപണങ്ങളും ചില കോണുകളില്‍ നിന്നുയര്‍ന്നത്. വൈഭവിന് .യഥാര്‍ത്ഥത്തില്‍ 15 വയസായെന്നായെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. എന്നാല്‍ വൈഭവിന്‍റെ പിതാവ് സഞ്ജീവ് സൂര്യവന്‍ശി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

എട്ടര വയസുള്ളപ്പോൾ തന്നെ വൈഭവ് ബിസിസിഐക്ക് മുമ്പാകെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള അസ്ഥിപരിശോധനക്ക് വിധേയനയതാണെന്നും ഇനിയും ആവശ്യമെങ്കില്‍ ബിസിസിഐ നിഷ്കര്‍ഷിക്കുന്ന അസ്ഥിപരിധോശനക്ക് വിധേയനാവാമെന്നും പിതാവ് സഞ്ജീവ് സൂര്യവന്‍ശി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

എട്ട് വയസുള്ളപ്പോള്‍ തന്നെ അണ്ടര്‍ 16 ജില്ലാ ടീം തെരഞ്ഞെടുപ്പിനുള്ള ട്രയല്‍സില്‍ മികവ് കാട്ടിയ വൈഭവിനെ താനാണ് സമസ്തിപൂരിലുള്ള കോച്ചിംഗ് സെന്‍ററിലേക്ക് ദിവസവും കണ്ടുപോയിരുന്നതെന്ന് സഞ്ജീവ് പറ‌ഞ്ഞു. മകന്‍റെ പരിശീലനത്തിനായി ആകെയുണ്ടായിരുന്ന കൃഷിഭൂമി അടക്കം വിറ്റുവെന്നും ഇപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പിതാവ് പ്രതികരിച്ചു.

വീണ്ടും ട്വിസ്റ്റ്, സച്ചിൻ ബേബിക്കും പടിക്കലിനും ടീമായി; അ‍‍ർജ്ജുൻ ടെൻഡുല്‍ക്കറെയും സർഫറാസിനെയും ആർക്കും വേണ്ട

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയൽസുമാണ് ശക്തമായി രംഗത്തെത്തിയത്. ഒടുവില്‍ 1.10 കോടിക്ക് രാജസ്ഥാന്‍ വൈഭവിനെ ടീമിലെത്തിച്ചു.ഐപിഎല്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമാണ് വൈഭവ് സൂര്യവൻശി. 2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു.

ഐപിഎല്‍ താരലേലം: നിങ്ങളുടെ ടീം സെറ്റാണോ?; അറിയാം 10 ടീമുകളുടെയും താരങ്ങളും അവർക്ക് ലഭിച്ച തുകയും

സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഇതോടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും വൈഭവിന് ഇടം ലഭിച്ചു. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് വൈഭവ് നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രഞ്ജി ട്രോഫിയില്‍ നിലവില്‍ ബിഹാറിന്‍റെ താരമാണ് വൈഭവ്. നേരത്തെ അഫ്ഗാിസ്ഥാന്‍റെ മിസ്റ്ററി സ്പിന്നറായ 18കാരന്‍ അള്ളാ ഗസൻഫറിനെ മുംബൈ ഇന്ത്യൻസ് 4.8 കോടിക്ക് ടീമിലെടുത്ത് ഞെട്ടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios