പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. മലപ്പുറം കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി മുഹമ്മദ് (56) ആണ് മരിച്ചത്.
സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. 12 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഹൈദ്രു. മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ (ഖത്തർ), സൽമാനുൽ ഫാരിസ് (ദുബൈ), സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്.
Read Also - ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം