പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍
വര്‍ഷങ്ങളോളമായി ജഅലാന്‍ അബൂ ഹസ്സനില്‍ മത്സ്യക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
മസക്റ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശിയാണ് ഒമാനില്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ താമസിക്കുന്ന പോണത്ത് ബിജുവിനെയാണ് ജഅലാന്‍ അബൂ ഹസ്സനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളമായി ജഅലാന്‍ അബൂ ഹസ്സനില്‍ മത്സ്യക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും.
Read Also - മലയാളി പൊളിയല്ലേ; മൂന്നാം തവണ ടിക്കറ്റെടുത്തു, കയ്യിലെത്തുക കോടികൾ, രണ്ട് മലയാളി സംഘങ്ങൾക്ക് ദുബൈയിൽ സമ്മാനം
https://www.youtube.com/watch?v=QJ9td48fqXQ