പ്രവാസി മലയാളി ഒമാനിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്.

malayali expat died in oman

സലാല: മലയാളി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ്​ തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്​. 

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ് .'ടിസ'യുടെ സംഘാടകരിൽ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  

Read Also - യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

നീട്ടിക്കിട്ടിയ അവധിയുടെ സന്തോഷത്തിനിടെ അപ്രതീക്ഷിത അപകടം; നാട്ടിൽപോയ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

റിയാദ്: നാലു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത്‌ പുതുക്കോട്‌ സ്വദേശി ശബ്ന മൻസിലിൽ സഹീർ (44) ആണ് കണ്ണൂരിൽ വെച്ച്‌ ജോലിക്കിടെ ശനിയാഴ്ച മരിച്ചത്. 

ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി നൽകിയിരുന്നു. ഇതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തിയുള്ള സഹീറിന്റെ അകാല വേർപ്പാട്. അവധിക്കാലത്ത് ഇടക്കെല്ലാം പെയിന്റിങ് ജോലിക്ക് പോയിരുന്നു. ജോലിക്കിടെ ഒരു കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ഗുരുതരാവസ്ഥയിലായ സഹീറിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. 

19 വർഷമായി സൗദിയിൽ പ്രവാസം നയിച്ചിരുന്ന ഇദ്ദേഹം യാംബു ടൗണിലുള്ള അബുല്ല നാസർ സ്പെയർ പാർട്സ് കടയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. നവോദയ യാംബു ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ടൗൺ യൂനിറ്റിലെ പ്രവർത്തകനായിരുന്നു. പിതാവ് - കോരവീട്‌ പറമ്പിൽ മൊയ്തീൻ കോയ, മാതാവ് - ഫാത്തിമ, ഭാര്യ - ഫസീല, മക്കൾ - ലിയ ഫാത്തിമ (14), ലിബ ഫാത്തിമ (12), ലിസ ഫാത്തിമ (മൂന്ന്), സഹോദരങ്ങൾ - സാജിദ്‌ (ജിദ്ദ), സജ്ന, സബ്ന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios