പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

malayali expat died in oman

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ്​ മരിച്ചത്​. മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ: ഷാഫി, സെലീന, സൗമ്യ.

Read Also -  കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെ; മുഴുവൻ സർവീസും സാധാരണ നിലയിലായെന്ന് എമിറേറ്റ്സ് എയർലൈൻസ് 

 15 വർഷമായി സൗദിയിൽ; അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു  

റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്. 

തെക്കൻ സൗദിയായ അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹരമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന, മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios