പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി
സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
മസ്കത്ത്: മലയാളി ഒമാനില്‍ മരിച്ചു. വയനാട് മാനന്തവാടി പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ ജോമോൻ (45) ആണ് ഒമാനിലെ റുസ്താഖിൽ നിര്യാതനായത്. സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ്: വർഗീസ്. ഭാര്യ: ജയീജ ജോമോൻ. മൃതദേഹം റുസ്താഖ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്.
Read Also - റമദാന്‍ വ്രതം മാര്‍ച്ച് 11ന് ആരംഭിക്കാന്‍ സാധ്യത; അറിയിച്ച് കലണ്ടര്‍ ഹൗസ്
വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പുറത്തിറങ്ങി ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി വാഹനം നിർത്തി പുറത്തിറങ്ങിയയുടൻ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി രാജെൻറ മൃതദേഹമാണ് നാട്ടിൽ എത്തിച്ചു സംസ്കരിച്ചത്. 30 വർഷമായി അറാറിൽ പ്രവാസിയായിരുന്ന രാജൻ വാഹന മോടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയത് അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്താണ്. കഴിഞ്ഞ ദിവസം സൗദി എയർ ലൈൻസ് വിമാനത്തിലാണ് അറാറിൽ നിന്നും റിയാദ് വഴി കൊച്ചിയിൽ എത്തിച്ചു.
മൃതദേഹം ഏറ്റുവാങ്ങുമ്പോൾ സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഗോപൻ നാടുകാട്, സഹദേവൻ കൊടുവള്ളി, ഷാജി ആലുവ, റഷീദ് പരിയാരം, പ്രവർത്തകരായ കൃഷ്ണകുമാർ, സുനിൽ തുടങ്ങി അറാറിലെ രാജെൻറ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഭാര്യ: സതി, അഗ്രിമ രാജൻ ഏക മകളാണ്. അറാർ പ്രവാസി സംഘം പ്രവർത്തകനായിരുന്നു മരിച്ച രാജൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...