Expat Died: മലയാളി എൻജിനീയർ സൗദി അറേബ്യയിൽ നിര്യാതനായി
ശനിയാഴ്ച ഉച്ചക്ക് ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാൻ പട്ടണത്തിൽ മലയാളി എൻജിനീയർ നിര്യാതനായി. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിലെ ബയോ മെഡിക്കൽ എൻജിനീയർ വിനോദ്കുമാർ പിള്ള (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 25 വർഷത്തിലേറെയായി ജീസാനിൽ പ്രവാസിയാണ്.
ശനിയാഴ്ച ഉച്ചക്ക് ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഥിരതാമസം. പിതാവ്: പരേതനായ ബാലൻ പിള്ള. ഭാര്യ ശാലിനി, പുത്രൻ വൈശാഖ് മുംബയിൽ സൗണ്ട് എൻജിനീയർ ആണ്. മകൾ വിനയ നിയമ വിദ്യാർത്ഥിയും. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. നിയമ നടപടികളുമായി റിനു വർഗ്ഗീസ്, ജല സാംസ്കാരിക വേദിയുടെ ദേവൻ മൂന്നിയ്യൂർ എന്നിവർ രംഗത്തുണ്ട്.