മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പ്രവാസി മലയാളിക്ക് എട്ടു മണിക്കൂർ ജയിലും 50,000 രൂപ പിഴയും

കഴിഞ്ഞ ദിവസം പുലർച്ചെയാണ്​ ഇദ്ദേഹം ദമ്മാമിൽ നിന്ന്​ റിയാദിലേക്ക്​ കാറോടിച്ച്​ പോയത്​. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ഒരു ലഘുഭക്ഷണശാലയിൽ നിന്ന്​ ചായയും സാന്റ്‍വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. 

keralite expatriate gets fined for not wearing a mask in public place in saudi arabia

റിയാദ്​: ലഘുഭക്ഷണശാലയിൽ നിന്ന് ചായവാങ്ങാൻ കാറിൽ നിന്ന്​ മാസ്ക്​ ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക്​ എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽ നിന്ന്​ റിയാദിൽ എത്തിയ എറണാകുളം സ്വദേശിയെയാണ്​ ചെറിയ അശ്രദ്ധ വലിയ പാഠം പഠിപ്പിച്ചത്​. 

കഴിഞ്ഞ ദിവസം പുലർച്ചെയാണ്​ ഇദ്ദേഹം ദമ്മാമിൽ നിന്ന്​ റിയാദിലേക്ക്​ കാറോടിച്ച്​ പോയത്​. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ഒരു ലഘുഭക്ഷണശാലയിൽ നിന്ന്​ ചായയും സാന്റ്‍വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്‍ക്​ കാറിൽ ഊരിവെച്ച്​ ​രേഖകളടങ്ങുന്ന പഴ്‍സും വാഹനത്തിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിലേക്ക്​ എത്തിയത്​. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്‍പെഷ്യൽ സ്ക്വാഡ് എത്തുകയും മാസ്‍ക്​ ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു. 

മാസ്‍കും ഇഖാമയും വാഹനത്തിലാണെന്ന്​ പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്‍ക്​ ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പൊലീസിന്റെ മറുപടി. ഇയാളെ പൊലീസ് ​സ്‍റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. എട്ട്​ മണിക്കൂറിലധികം കസ്‍റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്‍കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ പൊലീസുകാരനും വിശദീകരിച്ചു. 

മാസ്‍ക്​ ധരിക്കാത്തതിന്​ 1000 റിയാലും കാർ പൊലീസ് ​സ്‍റ്റേഷനിൽ എത്തിച്ചതിനുള്ള ചെലവായി​ 1500 റിയാലും ചേർത്ത്​ 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios