ബംഗാളിൽ ബിജെപി പ്രകടനപത്രിക ഇന്ന്; പിന്നാക്കക്കാർക്കും സ്ത്രീകൾക്കും വൻ വാഗ്ദാനം?
തേയില തൊഴിലാളികൾക്ക് 365 രൂപ പ്രതിദിന വേതനം, 5 ലക്ഷം സർക്കാർ ജോലി എന്നിവയാണ് കോൺഗ്രസ് വാഗാനം. ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്നും കോൺഗ്രസ് പറയുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി കേന്ദ്ര സംസ്ഥാന ഫണ്ടുകൾ മമത ബാനർജി വെട്ടിച്ചുവെന്ന് ആക്ഷേപിച്ചിരുന്നു. വ്യക്തിപരമായി മമതയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ മോദിയുടെ പ്രസംഗം.
അതേ സമയം രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലെത്തും. നാസിറയിലാണ് പ്രിയങ്ക പങ്കെടുക്കുന്ന റാലി. പൗരത്വ ഭേദഗതി ഉയർത്തിയാകും പ്രചാരണം. തേയില തൊഴിലാളികൾക്ക് 365 രൂപ പ്രതിദിന വേതനം, 5 ലക്ഷം സർക്കാർ ജോലി എന്നിവയാണ് കോൺഗ്രസ് വാഗാനം. ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്നും കോൺഗ്രസ് പറയുന്നു.